Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ കനത്ത മഴ തുടരുന്നു,ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 04, 2023

July 04, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം. കാസര്‍ഗോഡും പാലക്കാടും ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ആലപ്പുഴയില്‍ ഒരാളെ കാണാതായി. ഇടുക്കിയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്ത് 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി.

എറണാകുളത്ത് അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയില്‍ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസര്‍ഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്.

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ്. നായരമ്ബലം, ഞാറയ്ക്കല്‍ ഭാഗങ്ങളില്‍ വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

കോട്ടയത്ത് ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ പഴയിടം കോസ് വെയില്‍ വെള്ളം കയറി. പുളിക്കല്‍ കവലയില്‍ കെ കെ റോഡില്‍ വെള്ളക്കെട്ടുണ്ടായി. വാഴൂരില്‍ തോട് കരകവിഞ്ഞു എസ്ബിഐ ജംഗ്ഷനില്‍ വെള്ളം കയറി. പനച്ചിക്കാട് അമ്പാട്ട്കടവ് റോഡിലും വെള്ളംകയറി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News