Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഗ്രാൻഡ് മാളിന്റെ ഏഴാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിലെ ഉം​ഖ​ര്‍ന​യി​ല്‍ പ്രവർത്തനം തുടങ്ങി

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ളി​ന്റെ പു​തി​യ ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഉം​ഖ​ര്‍ന​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി, പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ ശൈ​ഖ് ഫൈ​സ​ല്‍ ഖ​ലീ​ഫ എ​സ്.​ജെ അൽത്താനി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​ൻ​ഡ്​ ഹൈ​പ്പർ​ മാ​ർ​ക്ക​റ്റി​ന്റെ ഏ​ഴാ​മ​ത്തെ ശാ​ഖ​യാ​ണ് ഉംഖ​ർ​ന​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്, ഗ്രാ​ൻ​ഡ്മാ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, സി.​ഇ.​ഒ ഷ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ചീ​ഫ് ഓ​പ​റേ​ഷ​ൻ ഓ​ഫി​സ​ർ ഡേ​വി​ഡ്ഫോ​ഡ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു,

ശ​മാ​ൽ എ​ക്സ്പ്ര​സ് റോ​ഡി​ൽ എ​ക്സി​റ്റ് 24ലാ​ണ് ഉം ഖ​ർ​ന​യി​ലെ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.ഉം​ഖ​ർ​ന​യി​ലെ വി​വി​ധ വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​താ​യി​രി​ക്കും ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ്. അന്താരാഷ്ട്ര നി​ല​വാ​ര​മു​ള്ള ഷോ​പ്പി​ങ് അ​നു​ഭ​വ​വും ഉ​ൽ​പ​ന്ന​ങ്ങ​ളും ഇവിടെ ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകി.പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍, ബേ​ക്ക​റി​ക​ള്‍, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം മി​ത​മാ​യ നി​ര​ക്കി​ല്‍ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് വ്യക്തമാക്കി.. ലോ​ക​ക​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍ പു​തി​യ ശാ​ഖ​യി​ലും ല​ഭ്യ​മാ​ണ്.

വ​രു​ന്ന ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നാ​ല്  ഗ്രാ​ൻ​ഡ്ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News