Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ആഗോളതാപനം വിമാന യാത്രകൾക്ക് അപകട സാധ്യത വർധിപ്പിക്കുമെന്ന് പഠനം

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യുറോ
വാഷിംഗ്ടൺ : ആഗോളതാപനത്തിലുണ്ടാകുന്ന വര്‍ധനവ്  വ്യോമയാന മേഖലയിലും അപകട സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്.ന്യൂസ് വീക് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.വായു പ്രക്ഷുബ്ധത വിമാന യാത്രകളെ ദോഷകരമായി ബാധിക്കുകയും യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥാ വ്യതിയാനം വായു പ്രക്ഷുബ്ധതയുടെ വര്‍ധനവിന് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമെമ്പാടും വായു പ്രക്ഷുബ്ധതയുടെ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. 2050നും 2080നും ഇടയില്‍ വായു പ്രക്ഷുബ്ധത മൂന്നിരട്ടിയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വായു പ്രക്ഷുബ്ധതയെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ചെറിയ ദൂരത്തില്‍ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റമുണ്ടാകുന്ന വിന്‍ഡ്ഷിയറാണ് വിമാനങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുക. വിമാനത്തെ വിവിധ ദിശകളിലേക്ക് തള്ളാനോ വലിക്കാനോ കഴിവുള്ള ശക്തമായ കാറ്റിന്റെ പ്രവാഹനങ്ങളെ നേരിടേണ്ടി വരുമ്പോഴാണ് ബുദ്ധിമുട്ട് അനുഭവപ്പെടുക. വിന്‍ഡ്ഷിയര്‍ ഒഴിവാക്കാന്‍ വാണിജ്യ വിമാനങ്ങള്‍ പലപ്പോഴും അവയ്ക്ക് മുകളില്‍ പറക്കുമെങ്കിലും ഏത് ഉയരത്തിലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നേച്ചറില്‍ പ്രസിദ്ധീകരിച്ച 2019ലെ ഒരു പഠനമനുസരിച്ച് ലംബമായ വിന്‍ഡ്ഷിയര്‍ നിരീക്ഷണം ആദ്യം ആരംഭിച്ചത് 1979ലാണ്. അതിനുശേഷം ഇത് 15 ശതമാനം വര്‍ധിച്ചുവെന്ന് യു കെയിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നെവാര്‍ക്ക്, ബാങ്കോക്ക് സുവര്‍ണഭൂമി, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ നൂറ് വിമാനത്താവളങ്ങളെയെങ്കിലും സമുദ്രനിരപ്പിന് താഴെയാക്കാന്‍ ആഗോള താപനത്തിന്  സാധിച്ചേക്കാം.

കാലാവസ്ഥാ വ്യതിയാനം മൂലം പ്രക്ഷുബ്ധത വര്‍ധിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളുടെ വലിയ ശേഖരം തന്നെ ശാസ്ത്രജ്ഞന്മാരുടെ പക്കലുണ്ടെന്ന് പഠനത്തിന്റെ സഹ രചയിതാവ് കൂടിയായ അന്തരീക്ഷ കാലാവസ്ഥാ ശാസ്ത്ര വിഭാഗം പ്രൊഫസര്‍ പോള്‍ വില്യംസിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം 1970-കളെ അപേക്ഷിച്ച് 15 ശതമാനം ശക്തിയുള്ള വിന്‍ഡ്ഷിയര്‍ വഴിയാണ് ക്ലിയര്‍- എയര്‍ ടര്‍ബുലന്‍സ് ഉണ്ടാകുന്നത്. വരും ദശകങ്ങളില്‍ വിന്‍ഡ്ഷിയര്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത പ്രക്ഷുബ്ധതയാണ് അത് സൃഷ്ടിക്കുക.

യു എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍. ടി. എസ്. ബി) പറയുന്നതനുസരിച്ച്  ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന പ്രക്ഷുബ്ധത ഉള്‍പ്പെടുന്ന അപകടങ്ങളില്‍ യാത്രക്കാരെ അപേക്ഷിച്ച് ക്യാബിന്‍ ക്രൂവിന് പരിക്കേല്‍ക്കാനുള്ള സാധ്യത 24 മടങ്ങ് അധികമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News