Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാതാപിതാക്കൾക്കും അമ്മാവനും നാട്ടിൽ അന്ത്യനിദ്ര,മൂന്നു വയസ്സുകാരൻ ദോഹയിൽ ചികിത്സയിൽ

July 04, 2023

July 04, 2023

അൻവർ പാലേരി 
ദോഹ: ഖത്തറില്‍ അപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ചൊവ്വാഴ്ച ജന്മനാടുകളില്‍ അന്ത്യനിദ്ര. അപകടത്തില്‍ മരിച്ച മലയാളി ദമ്പതികൾ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30) എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ ഒൻപതരയോടെ കൊല്ലം ശക്തികുളങ്ങര ജോണ്‍ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസിന്റെ (34) മൃതദേഹം വൈകീട്ട് നാലിന് കൊല്ലം അഴീക്കല്‍ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

റോഷന്റെയും ആൻസിയുടേയും മൃതദേഹങ്ങൾ ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലും ജിജോയുടേത് കൊച്ചി വിമാനത്താവളത്തിലാണ് എത്തിച്ചത്. രാവിലെ 7ന് ശക്തികുളങ്ങരയിലെ കുടുംബ വീട്ടിൽ റോഷൻ ജോണിന്റെയും ആൻസി ഗോമസിന്റെയും  ‍ മൃതദേഹങ്ങൾ ഭവന ശുശ്രൂഷയ്ക്കായി എത്തിച്ചിരുന്നു.

ആൻസി-റോഷിന്‍ ജോണ്‍ ദമ്പതികളുടെ മകൻ മൂന്നു വയസ്സുകാരൻ ഏദൻ ഗുരുതര പരിക്കുകളോടെ ദോഹയിലെ സിദ്ര മെഡിസിനില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ പിതാവ് റോഷിന്റെ സഹോദരൻ കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. അപകടനില ഇപ്പോഴും തരണംചെയ്യാത്തതിനാല്‍ കുഞ്ഞിനെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച്‌ പിന്നീട് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഖത്തര്‍ കെ.എം.സി.സി 'അല്‍ ഇഹ്സാൻ' മയ്യിത്ത് പരിപാലന കമ്മിറ്റി,ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവര്‍ ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കിയിരുന്നു. വിമാനത്താവളത്തില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി നോര്‍ക്ക ആംബുലൻസ് സേവനവും ഒരുക്കി.

ഇവര്‍ക്കൊപ്പം അപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികളായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), നാഗലക്ഷ്മി ചന്ദ്രശേഖരൻ (32) എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രി രാത്രി 10.30നുള്ള ശ്രീലങ്കൻ എയര്‍വേസില്‍ തൃശ്ശിനാപ്പള്ളി വിമാനത്താവളത്തിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കൈമാറി.

ബുധനാഴ്ച രാത്രിയാണ് അല്‍ഖോറിലെ ഫ്‌ളൈഓവറില്‍ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പിന്നിലിടിച്ച്‌ നിയന്ത്രണംവിട്ട്, മേല്‍പാലത്തില്‍നിന്ന് താഴെ വീണായിരുന്നു അപകടം. പെരുന്നാള്‍ അവധി ആഘോഷിക്കാൻ ദോഹയില്‍നിന്ന് ഒന്നിച്ച്‌ പുറപ്പെട്ട സംഘത്തിലെ അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News