Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലഫ്‌സിനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി,മൃതദേഹം ഇന്നു രാവിലെ നാട്ടിൽ ഖബറടക്കി

January 28, 2022

January 28, 2022

അൻവർ പാലേരി 
ദോഹ : ബുധനാഴ്ച രാത്രി ഖത്തറിൽ താമസ സ്ഥലത്ത് കുളിമുറിയിൽ ഷോക്കേറ്റു മരിച്ച കോഴിക്കോട് വാണിമേൽ സ്വദേശി ചേന്നാട്ട് ലഫ്‌സിന(28) യുടെ മൃതദേഹം ഖബറടക്കി.കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഖബറടക്കം.

ഇന്ന് രാവിലെ ആറു മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം എട്ടരയോടെയാണ് നരിപ്പറ്റയിലെ ഭർതൃവീട്ടിലെത്തിച്ചത്. ഭർത്താവ് നരിപ്പറ്റ തിനൂർ സ്വദേശി സഹീറും മൂന്നു മക്കളും മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന  യാത്രയപ്പിന് ശേഷം നരിപ്പറ്റ മണ്ടോക്കണ്ടി ജുമാമസ്ജിദ് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.

ഐൻ ഖാലിദിലെ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ബുധനാഴ്ച രാത്രിയാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടത്.വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ മരണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളം ചൂടാക്കുന്ന വാട്ടർ ഹീറ്ററിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.അപകടമുണ്ടാവാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News