Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഖത്തറിൽ യാത്ര ചെയ്യാൻ ഇനി പണം വേണ്ട, ഹയ്യ കാർഡ് ഉടമകൾക്കുള്ള സൗജന്യ മെട്രോ യാത്ര നാളെ മുതൽ

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറില്‍ ലോകകപ്പ് കാണാനെത്തുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ നാളെ മുതല്‍ സൗജന്യ യാത്ര.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ആരാധകര്‍ക്കായുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒൻപത് മെട്രോ സ്റ്റേഷനുകളിൽ 35 എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ കൂടി അധികമായി  സ്ഥാപിച്ചിട്ടുണ്ട്.  സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനായാണ് കൂടുതൽ  ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ലോകകപ്പിനിടെ 110 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 21 മണിക്കൂര്‍ ദോഹ മെട്രോ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News