Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി,75 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഫോസ ഖത്തർ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ഫാറൂഖ് കോളജിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഖത്തറിലെ ഫാറൂഖ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ ‘ഫോസ ഖത്തർ’75 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു.

ഇന്ന് (ഞായാറാഴ്ച) വൈകീട്ട് ഏഴിന് ഫരീജ് നാസറിലെ ബിരിയാണി ഹോം റസ്റ്റാറൻറിൽ ഉദ്ഘാടനം നടക്കും. ഈ കാലയളവിൽ സീനിയേഴ്സ് മീറ്റ്‌, എജുക്കേഷൻ പ്രോഗ്രാം, മെഡിക്കൽ പ്രോഗ്രാം, കരിയർ മീറ്റ്‌, ഇഫ്താർ മീറ്റ്‌, ഈദ്‌, വിഷു സൗഹൃദസംഗമം തുടങ്ങി വിവിധ ആഘോഷ പരിപാടികൾ മേയ്‌ 12ന് വിപുലമായ സംഗീത പരിപാടിയോടെ സമാപിക്കും.

ഫോസ ഖത്തർ പ്രസിഡന്റ് അസ്കർ റഹിമാൻ, സെക്രട്ടറി അജ്മൽ ബക്കർ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് തിരുത്തിയാട്, ജനറൽ കൺവീനർ അഡ്വ. മുഹമദ് ഇഖ്‌ബാൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫോൺ: 97455509834, 6693 4114.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News