Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ്,വിദേശത്തു മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു

July 03, 2021

July 03, 2021

ദോഹ: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളെയും സര്‍ക്കാരിന്റെ സഹായപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശകത്മാവുന്നു. നാടിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി അഹോരാത്രം പണിയെടുത്ത പ്രവാസികളെ മഹാമാരിയില്‍ പെട്ട് മരിക്കുമ്പോള്‍ കണക്കില്‍ പെടുത്താതിരിക്കുന്നത് അന്യായവും അധാര്‍മികവുമാണെന്ന പ്രതികരണങ്ങളാണ് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നും ഉയരുന്നത്. കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന സുപ്രീം കോടതിവിധിയുടെ പരിധിയില്‍ മരിച്ച പ്രവാസികളെകൂടി ഉള്‍പ്പെടുത്തണമെന്നാണ് ഗള്‍ഫിലെ പ്രവാസി സംഘടകളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ മരിച്ചത് വിദേശത്താണെന്ന പേരില്‍ 'ഇന്ത്യക്കാരുടെ' പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കയിലാണ് ആയിരത്തോളം പ്രവാസി കുടുംബങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒന്നരമാസത്തിനപ്പുറം പുറത്തിറങ്ങുന്ന മാര്‍ഗരേഖയില്‍നിന്ന് പ്രവാസികളായി മരിച്ചവര്‍ നിഷ്‌കരുണം തള്ളപ്പെട്ടേക്കാം.  അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാര്‍ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതില്‍ 800നും 1000നും ഇടയില്‍ മലയാളികളാണ്. കോവിഡ് ബാധിച്ച് മരിച്ചതില്‍ മിക്കവരും സാധാരണ കുടുംബങ്ങളിലെ 30 നും 45 വയസിനും ഇടയിലുള്ളവരാണ്. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന വിശ്വാസത്തിലാണ് പ്രവാസികള്‍.

 


Latest Related News