Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ് വിമാന സർവീസുകളെ ബാധിച്ചു,തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി

December 15, 2022

December 15, 2022

ന്യൂസ്‌റൂം ബ്യുറോ  
കൊച്ചി : മൂടൽ മഞ്ഞ് കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങി.

ഇന്ന് പുലർച്ചെയാണ് കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയിൽ ഇത്തരത്തിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News