Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സൗദിയിൽ നിന്നുള്ള വിമാനം ഇന്ധനം തീർന്നതിനാൽ തിരുവനന്തപുരത്ത് ഇറക്കി,വിമാനത്തിൽ യാത്രക്കാരൻ മരിച്ച നിലയിൽ

February 22, 2023

February 22, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : വിമാനയാത്രയ്ക്കിടെ വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്തോനേഷ്യന്‍ സ്വദേശി ഉസ്മാന്‍ മൗനെയാണ് (55) മരിച്ചനിലയില്‍ കണ്ടെത്തിയത്.സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഇന്തോനേഷ്യന്‍ വിമാനം'ജെ.എഫ് 59' ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് സംഭവം. ഇതോടെ വിമാനത്താവള അധികൃതര്‍ ഇന്തോനേഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് നടപടികള്‍ക്ക് ശേഷം കാര്‍ഗോ വഴി മൃതദേഹം ഇന്ത്യോനേഷയിലേക്ക് എത്തിക്കും. വിമാനം ഇന്ധനം നിറച്ചശേഷം വൈകിട്ട് 7ഓടെ തിരികെ പോയി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News