Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
അമേരിക്ക ഇന്നെത്തും,ലോകകപ്പ് ടീമുകൾ ഖത്തറിലെത്തുന്ന തിയ്യതികൾ

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫയിൽ നിന്നുള്ള അറിയിപ്പ് പ്രകാരം 2022 ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും ദേശീയ  ടീമുകൾ ഖത്തറിൽ എത്തിച്ചേരുന്ന തിയ്യതികൾ ഖത്തർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു.ഇതനുസരിച്ച് യു‌എസ് ദേശീയ ടീം ഇന്ന്(വ്യാഴം)ദോഹയിൽ എത്തും. ദി പേളിലെ മാർസ മലാസ് കെമ്പിൻസ്‌കിയിലെ ബേസ് ക്യാമ്പിലാണ് അമേരിക്കൻ ടീമിന് തങ്ങുക. അർജന്റീനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള കോച്ചിംഗ് സ്റ്റാഫുകളും ഒഫീഷ്യലുകളും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്.

മറ്റു ടീമുകൾ ഖത്തറിൽ എത്തുന്ന തിയ്യതികൾ :
നവംബർ 13: മൊറോക്കോ
നവംബർ 14: ടുണീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്.
നവംബർ 15: ഡെന്മാർക്ക്, ഇംഗ്ലണ്ട്, നെതർലാൻഡ്സ്, ഇക്വഡോർ
നവംബർ 16: സെനഗൽ, വെയിൽസ്, ഫ്രാൻസ്, അർജന്റീന
നവംബർ 17: സൗദി അറേബ്യ, ജർമ്മനി, കാനഡ, പോളണ്ട്, മെക്സിക്കോ.
നവംബർ 18: ബെൽജിയം, സ്പെയിൻ, ജപ്പാൻ, ക്രൊയേഷ്യ, ഘാന, കോസ്റ്റാറിക്ക.
നവംബർ 19: കാമറൂൺ, പോർച്ചുഗൽ, സെർബിയ, ഉറുഗ്വേ, ബ്രസീൽ.
(ഇതുകൂടി വായിക്കുക : ലോകകപ്പ് ടീമുകളെ കാത്തിരിക്കുന്നത് അത്യാഢംബര താമസകേന്ദ്രങ്ങൾ,ടീമുകളും താമസ സ്ഥലങ്ങളും)
അതേസമയം, ഓസ്‌ട്രേലിയൻ ടീമിന്റെ വരവ് സംബന്ധിച്ച കൃത്യമായ തീയതി ഇനിയും ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News