Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വിൽപന നാളെ ആരംഭിക്കും,ആപ്പുകളും സജ്ജം

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തർ ലോകകപ്പ് ടിക്കറ്റുകളുടെ നേരിട്ടുള്ള കൗണ്ടർ വിൽപന നാളെ,ഒക്ടോബർ 18ന് ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാനാവും.

ഇതോടൊപ്പം, ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ആപ്പിൾ, ആൻഡ്രോയിഡ്  ടിക്കറ്റിംഗ് ആപ്ലിക്കേഷനുകൾ ലോഞ്ച് ചെയ്തതായും അധികൃതർ വ്യക്തമാക്കി.ഇതുവഴി, ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും നേരത്തെ നൽകിയ  വിവരങ്ങളിൽ മാറ്റം വരുത്താനും മറ്റുള്ളവർക്ക് എളുപ്പത്തിൽ കൈമാറാനും കഴിയും.
Google Play
App Store

തിങ്കളാഴ്ച ദോഹയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News