Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരം,ഗോൾ വഴങ്ങാതെ ഇന്ത്യയും ഖത്തറും 

September 10, 2019

September 10, 2019

കളിയുടെ പല ഘട്ടങ്ങളിലും ഇന്ത്യയുടെ ഗോൾ വല കുലുക്കാൻ ഖത്തർ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു

ദോഹ : ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശക്തമായ പ്രതിരോധം തീർത്ത് നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഇന്ത്യ തളച്ചു.കളി അവസാനിക്കുമ്പോൾ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല.തികഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ ഖത്തർ ആദ്യ പകുതി എത്തുമ്പോഴേക്കും ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ വിയർത്തു തുടങ്ങിയിരുന്നു.അതേസമയം ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെ രണ്ടും കൽപിച്ചു കളിക്കാനിറങ്ങിയ ഇന്ത്യ അസാധാരണമായ പ്രതിരോധമാണ് പുറത്തെടുത്തത്.ആദ്യ 45 മിനുട്ട് കളി പിന്നിട്ടപ്പോൾ തന്നെ ഒരു ഗോളും നേടാനാവാതെ ഖത്തർ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ പതറി തുടങ്ങിയിരുന്നു..ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീർത്തത്.

കളിയുടെ പല ഘട്ടങ്ങളിലും ഇന്ത്യയുടെ ഗോൾ വല കുലുക്കാൻ ഖത്തർ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.അവസാന മിനിറ്റുകളിൽ ആക്രമിച്ചു കളിച്ച ആൽമോയിസ് അലി ഉൾപ്പെടെയുള്ള ഖത്തർ താരങ്ങൾ ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ അടിപതറുന്ന കാഴ്ചയാണ് ഇന്ന് അൽസദ് സ്റ്റേഡിയത്തിൽ കണ്ടത്.ഗോൾ അടിക്കുന്നതിനു പകരം സ്വന്തം ഗോൾ വല സുരക്ഷിതമാക്കാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ കളിയിലുടനീളം പുറത്തെടുത്തത്.


Latest Related News