Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
അൽ തുമാമ സ്റ്റേഡിയത്തിൽ മൊറോക്കൻ ചിരി,ഈ നൂറ്റാണ്ടിൽ ലോകകപ്പിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യം

December 02, 2022

December 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കഴിഞ്ഞ ദിവസം അൽ തുമാമ സ്റ്റേഡിയത്തിൽ കാനഡയെ തകർത്ത് മൊറോക്കോ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായതോടെ ആഫ്രിക്കൻ ഫുട്‍ബോളിന്റെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രമാണ് തിരുത്തിക്കുറിച്ചത്.ഈ നൂറ്റാണ്ടിൽ ലോകകപ്പിൽ  ഗ്രൂപ്പ് ചാമ്പ്യൻമാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാനഡക്കെതിരെ മൊറോക്കോയുടെ വിജയം.
ഇതോടെ 7 പോയിന്റുമായി  മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ്  പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത്.

ഹക്കീം സിയെച്ചും യൂസുഫ് നെസിരിയുമാണ് മൊറോക്കൊക്കായി ഗോളടിച്ചത്. മൊറോക്കന്‍ താരം നയീഫിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് കാനഡ ഒരു ഗോൾ നേടിയത്. 40 ാം മിനിറ്റിലായിരുന്നു നയീഫിന്‍റെ സെല്‍ഫ് ഗോള്‍. ആദ്യ കളിയിൽ ക്രൊയേഷ്യയുമായി മൊറോക്കോ സമനില വഴങ്ങിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് കളികളിലും മൊറോക്കോ ശക്തമായി തിരികെ വരികയായിരുന്നു.

കഴിഞ്ഞ കളിയിൽ ബെൽജിയത്തെ 2-0ന് മൊറോക്കോ തോൽപ്പിച്ചിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിലും ജയം ആവർത്തിച്ച് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു മൊറോക്കോ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News