Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തർ ലോകകപ്പ് ഫുട്‍ബോൾ മാത്രമല്ല,മിഴിവേകാൻ ടൺ കണക്കിന് വിനോദവും

August 28, 2022

August 28, 2022

ദോഹ : ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകരുടെ മനം കുളിർപ്പിക്കാൻ നിരവധി വിനോദപരിപാടികളും അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകകപ്പ് സംഘാടകർ.ഫാൻ സോണുകൾക്ക് പുറമെ,എജുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിൽ നടക്കുന്ന ദി റീഷാ  പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ,രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി നടക്കുന്ന ഫെസ്റ്റിവൽ ഇൻ മോഷൻ,വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന '.ഞങ്ങളുടെ കഥ'ഖത്തർ ഫാഷൻ യുണൈറ്റഡ് ബൈ സി ആർ റൺവേ,അൽ മഹ ഐലൻഡ്,ഫാൻ വില്ലേജ് എന്നിവയാണ് ഫാൻ സോണുകൾക്ക് പുറമെയുള്ള പ്രധാന വിനോദപരിപാടികൾ.

കലാസ്വാദകർക്ക് ഓക്സിജൻ വില്ലേജിലെ  ദി റീഷാ  പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിൽ ചിത്രാലയും കഥയും കവിതയും നാടകങ്ങളും ആസ്വദിക്കാം.തദ്ദേശീയ കലാകാരന്മാരുടെ സർഗവൈഭവങ്ങൾ ഇവിടെ നേരിട്ടാസ്വദിക്കാം.100 വ്യത്യസ്ത പരിപാടികൾ ഇവിടെ മാത്രം ആസ്വദിക്കാം.ദിവസേന 15 പ്രദർശനങ്ങൾ നടക്കുന്നതിന് പുറമെ ദിവസം മുഴുവൻ നീളുന്ന ഇന്ററാക്റ്റിവ് സെഷനുകളിലും പങ്കെടുക്കാം.ടിക്കറ്റുള്ളവർക്കായിരിക്കും പ്രവേശനം.ദോഹമെട്രോയുടെ ഗ്രീൻ ലൈനിലൂടെ ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനിൽ ഇറങ്ങിയാൽ ഓക്സിജൻ പാർക്കിലേക്ക് നടന്നെത്താനാവും.

സാംസ്കാരികവും പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ആട്ടവും പാട്ടും മറ്റു കലാരൂപങ്ങളും കോർത്തിണക്കിയുള്ള പരിപാടികളാണ് ഫെസ്റ്റിവൽ ഇൻ മോഷൻ.രാജ്യത്തെ 10 കേന്ദ്രങ്ങളിലായി 16 ദിവസം നീളുന്നതാണ് ഈ പരിപാടികൾ.സെലിബ്രിറ്റി കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.ലോകപ്രശസ്ത സംവിധായകൻ ബെഞ്ചമിൻ മില്ലിപിയെറിന്റെ കൊറിയോഗ്രഫിയിലാണ് അവതരണം.പ്രവേശനം സൗജന്യമായിരിക്കും.പരിപാടികൾ നടക്കുന്ന പത്ത് കേന്ദ്രങ്ങളും മെട്രോ സ്റ്റേഷനുകളോട് ചേർന്നാണ്.

'ഞങ്ങളുടെ കഥ'എന്ന തലക്കെട്ടിൽ നടക്കുന്ന സാഹസിക യാത്രകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുതിയ അനുഭവമാകും.ഖത്തറിലെ ആകർഷണീയമായ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും കഴിയുന്ന ആറ് മണിക്കൂർ നീളുന്ന യാത്രകളാണ് ഇതിൽ ഒരുക്കുക.സീലൈനിന് ചുറ്റുമായി ഓഫ് റോഡ് സവാരി,അൽ ഖാമിലെ നാച്വറൽ റിസർവ്,അൽ വക്ര സൂഖ് എന്നിവിടങ്ങളിലേക്കുള്ള യാത്ര,അൽഖയാലിൽ കുതിരപ്പുറത്ത് സവാരി എന്നിവ ആസ്വദിക്കാം.ഇതിൽ പങ്കെടുക്കാൻ പ്രവേശന ടിക്കറ്റ് ഉണ്ടാവും.വിവിധ മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുക.

ലുസൈൽ സിറ്റിയിലെ അൽ മഹ അറീന ഫാൻ സോൺ കൂടിയാണ്.ഫാമിലി റൺ,തത്സമയ സംഗീത വിനോദ  പരിപാടികളാണ് ഇവിടെ നടക്കുക.ലോകപ്രശസ്ത ബ്രാൻഡുകളിലുള്ള റസ്റ്റോറന്റുകൾ,ബീച്ച് ക്ളബ്ബുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഇവിടെയുള്ളത്.ഐലന്റിലെ ലുസൈൽ വിന്റർ വണ്ടർലാൻഡിൽ അൻപതിലധികം റൈഡുകൾ ഉൾപ്പെടെയുള്ള വിനോദപരിപാടികൾ ഉണ്ടാവും.ദോഹ മെട്രോയുടെ റെഡ് ലൈനിലൂടെ ലുസൈൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ ഇവിടെയെത്താം.ചില പരിപാടികൾക്ക് ടിക്കറ്റുകൾ നിര്ബന്ധമായിരിക്കും.

കലയും ഫാഷനും ഫുട്‍ബോളും ഉൾപെടെ വിപുലമായ പരിപാടികളാണ് ഖത്തർ ഫാഷൻ യുണൈറ്റഡ് ബൈ സിആർ റൺവേ എന്ന പേരിൽ ഒരുക്കിയിട്ടുള്ളത്.സ്റ്റേഡിയം 974 ലാണ് പരിപാടികൾ നടക്കുക.സ്റ്റേഡിയത്തിന്റെ റൺവേയിൽ ഏറ്റവും വലിയ ഫാഷൻ ഷോ അരങ്ങേറും.ലോകകപ്പ് ആരാധകർക്ക് വേറിട്ട താമസസൗകര്യങ്ങൾ ഒരുക്കുന്ന ഫ്രീസോണിലെ ഫാൻ വില്ലേജ് കാബിനുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.വിനോദ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും.ദോഹ മെട്രോ റെഡ് ലൈനിലൂടെ ഫ്രീസോൺ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ ഇവിടെയെത്താം.അതേസമയം,താമസ സൗകര്യം ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News