Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കളിച്ചാൽ മതി,രാഷ്ട്രീയം പറയേണ്ട,ലോകകപ്പ് ടീമുകൾക്ക് ഫിഫ കത്തയച്ചു

November 04, 2022

November 04, 2022

അൻവർ പാലേരി 
ദോഹ : ഖത്തറിൽ ലോകകപ്പ് ഫുട്‍ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ ആവശ്യപ്പെട്ടു.ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ "യുദ്ധങ്ങളിലേക്ക്"കായികരംഗത്തെ  വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ട് ഫിഫ ലോകകപ്പ് ടീമുകൾക്കെഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭിന്നലൈംഗിക സമൂഹങ്ങളുടെ  അവകാശങ്ങൾ മുതൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ വരെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ചില ലോകകപ്പ് ടീമുകൾ നടത്തിയ നിരവധി പരാമർശങ്ങൾക്ക് പിന്നാലെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും  ഗവേണിംഗ് ബോഡി സെക്രട്ടറി ജനറൽ ഫാത്മ സമൂറയും ചേർന്ന് ലോകകപ്പ് ടീമുകൾക്ക് കത്തയച്ചത്.ലോകമെമ്പാടും രാഷ്ട്രീയ സ്വഭാവമുള്ള നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ലോകത്താണ് ഫുട്‍ബോളും നിലനിൽക്കുന്നതെന്നും എന്നാൽ  നിലവിലുള്ള ഇത്തരം മത്സരങ്ങളിലേക്ക്  ഫുട്ബോളിനെ വലിച്ചിഴയ്ക്കാൻ  അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം,കത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഫിഫ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News