Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ പനി മരണങ്ങൾ കൂടുന്നു,ഇന്ന് തൃശൂരിൽ രണ്ടു സ്ത്രീകളും തിരുവനന്തപുരത്ത് ഒരു പുരുഷനും മരിച്ചു

July 01, 2023

July 01, 2023

ന്യൂസ്‌റൂം ബ്യുറോ
തൃശൂർ / തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂന്ന് പനി മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തൃശൂരിൽ രണ്ടു സ്ത്രീകളും തിരുവനന്തപുരം കല്ലറയിൽ ഒരു പുരുഷനുമാണ് പനി ബാധിച്ചു മരിച്ചത്. വളർകാവ് കൊറ്റപ്പുള്ളി സുനിൽകുമാറിന്റെ ഭാര്യ കുരിയച്ചിറ അനീഷ സുനിൽ(35), പശ്ചിമ ബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി (28) എന്നിവരാണ് തൃശൂരിൽ  മരിച്ചത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുവരെയും എലിപ്പനിയാണ് ബാധിച്ചതെന്ന് സംശയമുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കല്ലറ പാങ്കാട് ആര്‍ ബി വില്ലയില്‍ കിരണ്‍ ബാബു (26) ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഒരുമാസത്തിനിടെ 79 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു ദിവസം മാത്രം പനി ബാധിച്ച് 12900 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News