Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലീഗിലെ ആണ്കോയ്മക്കെതിരെ പരോക്ഷ സൂചനയുമായി ഫാത്തിമ തഹ്‌ലിയ,ഇ.എം.എസിന്‍റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്‍റെ ഹീറോ

August 17, 2021

August 17, 2021

കോഴിക്കോട് : ഇ.എം.എസ് അല്ല കെ.ആര്‍ ഗൗരിയാണ് തന്‍റെ ഹീറോയെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റായ അഡ്വ ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഗൗരിയമ്മയാണ് ഹീറോയെന്ന് വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇ.എം.എസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്‍റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്‍റെ ഹീറോ

എം.എസ്.എഫില്‍ ഉടലെടുത്ത പ്രശ്നങ്ങളില്‍ ഹരിത വിഭാഗത്തിന് പിന്തുണയേകുന്നതാണ് ഫേസ്ബുക്ക് പോസ്റ്റെന്നാണ് സൂചന.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച്‌ വനിതാ കമീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ മുസ് ലിം ലീഗ് സമ്മര്‍ദ്ദം ശക്തമാക്കവേ രാജിഭീഷണിയുമായി ഹരിത സംസ്ഥാന ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ പാണക്കാട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുമായി ഇവര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്ബ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ ഹരിത ഉറച്ചുനിന്നു. അല്ലാത്തപക്ഷം പരാതി പിന്‍വലിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഒടുവില്‍, വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ഹരിതക്ക് 24 മണിക്കൂര്‍ സമയം അനുവദിച്ച്‌ പിരിയുകയായിരുന്നു. ഈ സമയപരിധി അവസാനിക്കവെ രാജി ചര്‍ച്ചകള്‍ സംഘടനയില്‍ പുരോഗമിച്ചിക്കുകയാണ്. അതിനിടയില്‍ ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു.
 


Latest Related News