Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹജ്ജ് വോളണ്ടിയർ ജോലിയുടെ പേരിൽ തൊഴിൽ തട്ടിപ്പ്,നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട്: ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. ഷറഫലി, റിയാസ് ബാബു, സനൂപ്, ശിഹാബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ ഷറഫലി, റിയാസ് ബാബു, സനൂപ് എന്നിവർ ഒളിവിലാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാക്വറ്റ് എഫ്.സെഡ്.സി ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ 500 ലധികം ആളുകൾക്ക് 10000 രൂപ വീതം നഷ്ടപ്പെട്ടു.

സാമൂഹിക മാധ്യമങ്ങൾ വഴി ഹജ്ജ് വളണ്ടിയർ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. 10,000-20,000 രൂപ വരെ രജിസ്‌ട്രേഷൻ ഫീസ് നൽകിയവരുണ്ട്. മൂന്നു മാസത്തിനിടയിലാണ് തട്ടിപ്പ് നടന്നത്. രജിസ്‌ട്രേഷന് ശേഷം മുംബൈയിലേക്കും പിന്നീട് സൗദിയിലേക്കും എത്തിക്കുമെന്നാണ് അപേക്ഷിച്ചവർക്ക് ഏജൻസി വിവരം നൽകിയിരുന്നത്. ഇവരുടെ പാസ്‌പോർട്ടടക്കമുള്ള രേഖകൾ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത ദിവസത്തിന് ശേഷം യാതൊരു കാര്യവും നടക്കാത്തതിനാൽ അപേക്ഷകർ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. മംഗലാപുരത്ത് നിന്നുള്ളവരും സ്ത്രീകളുമൊക്കെ സംഭവത്തിൽ ചതിക്കപ്പെട്ടിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ് നേരെത്തയെത്തിയ ചിലർക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചിരുന്നു. എന്നാൽ പണം ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News