Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
പ്രവേശന ഇളവ്,നാളത്തെ മത്സരങ്ങൾക്ക് ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ഒഴുകിയെത്തും

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെ,ജിസിസി രാജ്യങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വൻ പ്രവാഹമുണ്ടായേക്കുമെന്ന് റിപ്പോർട്ട്.മലയാളി ആരാധകർ കൂടുതലുള്ള അർജന്റീനയും ബ്രസീലും നാളെ രണ്ടു വ്യത്യസ്ത മത്സരങ്ങളിലായി ഏറ്റുമുട്ടുന്നത് കാണാൻ ജിസിസി രാജ്യങ്ങളിൽ നിന്ന് നിരവധി മലയാളികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ.നാളെ വൈകീട്ട് നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയുമായും രാത്രി നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അർജന്റീന നെതർലാൻഡ്‌സുമായാണ് മത്സരം.

ജി.സി.സി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാച്ച്‌ ടിക്കറ്റും ഹയ്യാ കാര്‍ഡുമില്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന നിര്‍ദേശം ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകും.

ലോകകപ്പ് മത്സരങ്ങളുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഖത്തറിന്റെ പുതിയ തീരുമാനം. മാച്ച്‌ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഖത്തറിലെത്താന്‍ കഴിയാതെ നിരാശരായവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഇത്. നേരത്തേ ഹയ്യാ കാര്‍ഡ് കിട്ടാന്‍ വൈകുന്നത് പലരെയും പ്രതിസന്ധിയിലാക്കിയിരുന്നു. മാച്ച്‌ ടിക്കറ്റും ഹയ്യാ കാര്‍ഡും ആവശ്യമില്ല എന്നു വന്നതോടെ ഖത്തറിലെത്താനുള്ള ഒരുക്കത്തിലാണ് കുവൈത്തിലെയും സൗദിയിലെയും യു.എ.ഇയിലെയും നിരവധി മലയാളികള്‍. സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ക്കു പുറമെ വിവിധ ഇടങ്ങളില്‍ നടക്കുന്ന, ലോകകപ്പിന്‍റെ ആഘോഷങ്ങള്‍ അനുഭവിച്ചറിയാം എന്നതും ഫുട്ബാള്‍ ആരാധകരെ ഖത്തറിലേക്ക് അടുപ്പിക്കുന്നു.

മത്സര ടിക്കറ്റില്ലെങ്കിലും ഖത്തറിലെ ഫാന്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കാണാം എന്ന ആവേശത്തിലാണ് പലരും. ഇത്ര അടുത്ത് ഇനി ഒരു ലോക ഫുട്ബാള്‍ എത്തില്ല എന്നതിനാല്‍ എങ്ങനെയെങ്കിലും ഖത്തറിലെത്താന്‍ ഫുട്ബാള്‍പ്രേമികള്‍ ഒരുങ്ങുകയാണ്.

വിമാനമാര്‍ഗം പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ യാത്ര ചെയ്തിരുന്നതുപോലെതന്നെ ഖത്തറിലെത്താം. എന്നാല്‍, വിമാനനിരക്കില്‍ വലിയ വര്‍ധനയാണെന്നതിനാല്‍ സ്വന്തം വാഹനത്തില്‍ യാത്രക്കൊരുങ്ങുകയാണ് പലരും. വാഹനങ്ങള്‍ സൗദി, ഖത്തര്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട് ബസില്‍ ഖത്തറില്‍ പ്രവേശിക്കാം. ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളുമായി പ്രവേശിക്കുന്നവര്‍ 12 മണിക്കൂര്‍ മുമ്ബ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. നേരിട്ട് വാഹനവുമായി പ്രവേശിക്കണമെങ്കില്‍ പ്രത്യേക ഫീസും അടക്കണം. സൗദി, ഖത്തര്‍ എന്നിവയുടെ വിസ നടപടികളും പൂര്‍ത്തിയാക്കണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News