Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മുൻ ലീഗ് നേതാവും എം.എൽ.എയുമായിരുന്ന പാണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

January 13, 2023

January 13, 2023

ന്യൂസ്‌റൂം ബ്യുറോ
വടകര :  മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എടച്ചേരി പാണാറത്ത് കുഞ്ഞിമുഹമ്മദ് (89) അന്തരിച്ചു. എം എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പാണാറത്ത്   ചുരുങ്ങിയ കാലം സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്നു. പിന്നീട് മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. 30 വര്‍ഷത്തോളം മുസ്‌ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റായിരുന്നു. വടകര താലൂക്ക് ഭാരവാഹിയായും, സംസ്ഥാന കമ്മറ്റി  അംഗമായും പ്രവര്‍ത്തിച്ചു.

1965 ല്‍ നാദാപുരത്ത് നിന്നും 1985 ല്‍ പെരിങ്ങളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 1977ല്‍ മേപ്പയൂര്‍ മണ്ഡലത്തില്‍ നിന്നാണ് എം എല്‍ എ യായത്. താലൂക്കില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ സജീവമായി പങ്കെടുത്തു. നാദാപുരം സംഘര്‍ഷ സമയങ്ങളില്‍ പൂര്‍ണ്ണ സമയ സമാധാന പ്രവര്‍ത്തകനായിരുന്നു.  ലീഗ് പിളര്‍ന്നപ്പോള്‍ ഇന്ത്യന്‍ യൂനിയന്‍ ലീഗ് പക്ഷത്ത് അദ്ദേഹം നിലയുറപ്പിച്ചു. വടക്കേ മലബാറില്‍ മിക്ക നേതാക്കളും മറുപക്ഷത്തായിരുന്നു. അഖിലേന്ത്യാ ലീഗിന്റെ പ്രമുഖ സാരഥി യശശരീരനായ എ.വി അബ്ദുറഹിമാന്‍ ഹാജിയും പാണാറത്തും ഇപ്പോള്‍ കുറ്റ്യാടി മണ്ഡലമായി മാറിയ മേപ്പയ്യൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് വളരെ വാശിയേറിയതായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News