Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാസപ്പിറവി കണ്ടില്ല,കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യുറോ 

കോഴിക്കോട് :കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച കേരളത്തിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും.മാസപ്പിറവി നിരീക്ഷിക്കാൻ കാപ്പാട് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് പാളയം ഇമാം ഉൾപെടെയുള്ളവർ സ്ഥിരീകരിച്ചു.ഇതോടെ,റമദാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചക്കായി നാളെ വിശ്വാസികൾ പള്ളികളിൽ ഒത്തുകൂടും.റമദാനിലെ വെള്ളിയാഴ്ചകൾക്ക് വിശ്വാസികൾ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. 

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച പെരുന്നാൾ ആയിരിക്കുമോ എന്നറിയാൻ അൽപ സമയം കൂടി കാത്തിരിക്കണം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News