Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തർ ലോകകപ്പിൽ 'കൈ നനയാതെ മീൻ പിടിക്കാ'നൊരുങ്ങി ദുബായ്,പ്രതീക്ഷിക്കുന്നത് 10 ലക്ഷം സന്ദർശകരെ

September 18, 2022

September 18, 2022

അൻവർ പാലേരി   
ദുബായ് : ലോകകപ്പിനായി കോടികൾ മുടക്കി ലോകത്തെ രാജ്യത്തേക്ക് ആകർഷിക്കാൻ ഖത്തർ ശ്രമിക്കുമ്പോൾ വലിയ മുതൽമുടക്കില്ലാതെ പരമാവധി നേട്ടം കൊയ്യാനൊരുങ്ങുകയാണ് അയൽരാജ്യമായ യു.എ.ഇ.പ്രത്യേകിച്ച് ദുബായിയായിരിക്കും ലോകകപ്പിന്റെ നേട്ടം കൊയ്യുന്ന അയൽരാജ്യങ്ങളിലെ പ്രധാന നഗരമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നത്.ലോകകപ്പിനായി എത്തുന്ന ഒരു മില്യണിലധികം സന്ദർശകർക്ക് താമസ സൗകര്യം ഒരുക്കുന്നതിൽ ഖത്തർ നേരിടുന്ന വെല്ലുവിളി പരമാവധി മുതലെടുക്കാനാണ് ദുബായ് ശ്രമിക്കുന്നത്.ദോഹയിലെ ഹോട്ടൽ മുറികളുടെ ഉയർന്ന നിരക്കിലാണ്  ദുബായിലെ ഹോസ്പിറ്റാലിറ്റി,വിനോദസഞ്ചാര മേഖല നോട്ടമിടുന്നത്.

ദുബായിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ലോകകപ്പ് മത്സരങ്ങൾ കാണാൻ ദോഹയിൽ മുറിയെടുത്ത് താമസിക്കുന്നതിനേക്കാൾ ലാഭകരം ഫ്‌ളൈ ദുബായിയുടെ ഷട്ടിൽ സർവീസിനെ ആശ്രയിക്കുന്നതാണെന്ന് വിമാന ടിക്കറ്റ് ബുക് ചെയ്തവർ പറയുന്നു.ദുബായിൽ ജോലി ചെയ്യുന്ന ഫ്രഞ്ച്-ലബനീസ് പൗരനായ ഫിറാസ് യാസിൻ ഇവരിൽ ഒരാളാണ്.ഫ്രാൻസിന്റെ ഓപ്പണിങ് മത്സരം കാണാനാണ് ഫിറാസ് ബജറ്റ് എയർലൈനായ ഫ്‌ളൈ ദുബായിൽ ടിക്കറ്റ് ബുക് ചെയ്തത്.
"ഞാൻ ദോഹ സന്ദർശിച്ചു മത്സരവും കണ്ട് അന്ന് രാത്രി താമ്പായിലെ എന്റെ താമസ സ്ഥലത്തേക്ക് മടങ്ങും" അദ്ദേഹം വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.മറ്റു രാജ്യങ്ങളിൽ നിന്ന് ലോകകപ്പ് കാണാനെത്തുന്നവരിൽ വലിയൊരു വിഭാഗം ദുബായിൽ താമസിച്ച് ദോഹയിൽ പോയിവരുന്നവരായിരിക്കുമെന്ന് ലോകമാധ്യമങ്ങൾ വിലയിരുത്തുന്നു.

2022 ലെ കണക്കനുസരിച്ച് ഖത്തറിലെ ആകെ ജനസംഖ്യ ശരാശരി 2.6  മില്യനാണ്.ലോകകപ്പിനായി നവംബർ അവസാനത്തോടെ ഒരു മില്യണിലധികം ഫുട്‍ബോൾ ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട്  പകുതിയോളം ജനങ്ങളെ ഇക്കാലയളവിൽ രാജ്യം ഉൾക്കൊള്ളേണ്ടി വരും.ഇത് മുന്നിൽകണ്ട് കടലിലും മരുഭൂമിയിലും ഹോട്ടൽ മുറികളിലും ഉൾപെടെ വിപുലമായ താമസ സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ടെങ്കിലും ആരാധകർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ലക്ഷ്യമാക്കിയാണ് സൗദി അറേബ്യ, യു.എ.ഇ,ഒമാൻ,കുവൈത്ത് ഉൾപെടെയുള്ള അയൽരാജ്യങ്ങളിൽ നിന്ന് ദിനംപ്രതിയുള്ള ഷട്ടിൽ വിമാനസർവീസുകൾക്ക് കൂടി ഖത്തർ അനുമതി നൽകിയത്.

ഫ്‌ളൈ ദുബായ് മാത്രം ലോകകപ്പ് കാലയളവിൽ ദിവസവും 30 ഓളം ഷട്ടിൽ സർവീസുകളാണ് ദോഹയിലേക്ക് ഷെഡ്യുൾ ചെയ്തിട്ടുള്ളത്.ഖത്തറിലെത്തുന്ന അത്രതന്നെ സന്ദർശകർ, ഏകദേശം പത്തു ലക്ഷം ഫുട്ബാൾ ആരാധകർ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് സ്പോർട്സ് കൌൺസിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇവരെ സ്വീകരിക്കാനായി വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നു.

പാർക്കുകളിലും ബീച്ചുകളിലും ഫിനാൻഷ്യൽ സെന്ററുകളിലുമായി നിരവധി ഫാൻ സോണുകൾ സ്ഥാപിക്കുന്നതോടൊപ്പം നിരവധി ഹോട്ടലുകൾ ഫുട്ബോൾ പ്രേമികൾക്കായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.ഇതിന് പുറമെ,ആൽക്കഹോളിനുള്ള നിയന്ത്രണം ഉൾപ്പെടെയുള്ള ഖത്തറിലെ പല നിബന്ധനകളും ദുബായിൽ ബാധകമല്ല എന്നതും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

യു.എ.ഇയിൽ നിന്നുൾപ്പടെ വിവിധ ഗൾഫ് നഗരങ്ങളിൽ നിന്നായി ദോഹയിലേക്ക്  പ്രതിദിനം 160 ഡേ ഷട്ടിൽ സർവീസുകളാണ് വിമാനക്കമ്പനികൾ ഇതിനോടകം പ്രഖ്യാപിച്ചത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News