Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ദോഹ മെട്രോയിൽ ഹയ്യ കാർഡുള്ളവർക്ക് യാത്ര സൗജന്യമാണ്,എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

November 11, 2022

November 11, 2022

അൻവർ പാലേരി 

ദോഹ. ഇന്നു മുതല്‍ ലോകകപ്പ് കഴിയുന്നതുവരെ ദോഹ മെട്രോ രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ 21 മണിക്കൂര്‍ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വെളളിയാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെയായിരിക്കും സേവനം. ഹയ്യാ കാര്‍ഡുളള സ്വദേശികള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം സൗജന്യമായിരിക്കും.

അതേസമയം,ഹയ്യാ കാർഡ് ഉടമകൾ മെട്രോ യാത്രക്കായി ഫിസിക്കൽ ഹയ്യാ കാർഡ് തന്നെ കാണിക്കേണ്ടിവരും.ഇതിന്റെ ഏതെങ്കിലും തരത്തിലുള്ള പകർപ്പുകൾ അനുവദിക്കില്ല. അതോടൊപ്പം ഡിജിറ്റൽ കാർഡും ആവശ്യപ്പെട്ടാൽ ഓപ്പൺ ചെയ്തു കാണിക്കേണ്ടിവരും. സ്‌ക്രീൻ ഷോട്ട് സ്വീകാര്യമായിരിക്കില്ല.അതുപോലെ മെട്രോയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഹയ്യ കാർഡ് കാണിക്കേണ്ടി വരും.
 രാജ്യത്തെ 37 മെട്രോ സ്റ്റേഷനുകളും ലോകകപ്പ്  സന്ദര്‍ശകരെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News