Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ പഴയ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നു,ഷട്ടിൽ സർവീസുകൾക്ക് ഇന്ന് തുടക്കം

September 07, 2022

September 07, 2022

ദോഹ : ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ(പഴയ വിമാനത്താവളം) ഷട്ടിൽ സർവീസുകൾക്ക് ഇന്ന് തുടക്കമാവും.ലുസൈൽ സൂപ്പർ കപ്പിനുള്ള ഖത്തർ എയർവേയ്‌സിന്റെ ഷട്ടിൽ സർവീസുകൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (ഡിഐഎ) നിന്നായിരിക്കുമെന്നും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) നിന്നായിരിക്കില്ലെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.

സെപ്റ്റംബർ 7, 8, 9 തീയതികളിൽ ദോഹയ്ക്കും കെയ്‌റോയ്ക്കുമിടയിലാണ് ഖത്തർ എയർവെയ്‌സ് ഇവിടെ നിന്നും സർവീസുകൾ നടത്തുക.ഇതിനുപുറമെ,ജസീറ എയർവേയ്‌സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങിയ എയർലൈൻ കമ്പനികളും  ഫുട്ബോൾ ആരാധകരുമായി സെപ്റ്റംബർ 15 മുതൽ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ ഞങ്ങളുടെ എല്ലാ ദോഹ സർവീസുകളും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് (ഡിഒഎച്ച്) പകരം ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (ഡിഐഎ) താൽക്കാലികമായി മാറ്റുമെന്ന് ജസീറ എയർവേയ്‌സ് സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു.

അതേസമയം,ലോകകപ്പ് വേളയിൽ എല്ലാ ബജറ്റ് എയർലൈൻ സർവീസുകളും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (ഡിഐഎ) മാറ്റുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News