Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
സ്വത്വ രാഷ്ട്രീയത്തെ മാറ്റിനിർത്തി മലയാള സിനിമക്ക് മുന്നോട്ടുപോകാനാവില്ലെന്ന് സംവിധായകൻ സക്കരിയ

June 02, 2023

June 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്വത്വ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തി മലയാള സിനിമക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സംവിധായകന്‍ സക്കരിയ. മലബാറിലെ സ്വത്വ രാഷ്ട്രീയ സിനിമകളെ അംഗീകരിക്കാനാവില്ലെന്ന് ആഷിഖ് അബു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സക്കരിയ ദോഹയില്‍ പറഞ്ഞു. മലബാറിലെ സ്വത്വരാഷ്ട്രീയ സിനിമകളെ അംഗീകരിക്കാനാവില്ലെന്ന ആഷിഖ് അബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സക്കരിയ.

സ്വത്വം മാറ്റിവെച്ചുള്ള ഒരു കലാപ്രവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. കേരള സ്റ്റോറി പോലുള്ള പ്രൊപഗണ്ട സിനിമകള്‍ തടയുക എന്നതിനേക്കാള്‍ അതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കൂടുതല്‍ പ്രായോഗികമെന്നും സക്കരിയ പറഞ്ഞു.

സിനിമാ വ്യവാസായം എന്നത് ഏതെങ്കിലും പ്രത്യേക ബോഡിയുടെ കീഴിലുള്ളത് അല്ല. അന്തരീക്ഷത്തിലുള്ളതാണ് സിനിമ. ഇതിൽ എവിടെ നിന്നൊക്കെയാണോ ആളുകൾ കലാമൂല്യത്തോടെ സിനിമകൾ കൊണ്ടുവരുന്നത്, ആ സിനിമ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പാം ആ സ്ഥലവും അടയാളപ്പെടുത്തും. എല്ലാ മേഖലകളിൽ നിന്നും തിരക്കഥാകൃത്തുകളും സിനിമാ സംവിധായകരും നിമാതാക്കളും പ്രവർത്തകരും ഉണ്ടാവുക​യാണ് ഏറ്റവും പ്രധാനം’ -സകരിയ മുഹമ്മദ് പറഞ്ഞു.

 ഖത്തറിലെ ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ ഫില്‍ഖ സംഘടിപ്പിക്കുന്ന ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സക്കരിയയും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ദനായ എം. നൗഷാദും. നാളെയും മാറ്റെന്നാളുമായി നടക്കുന്ന വര്‍ക്ക് ഷോപ്പിലേക്ക് രജിസ്ട്രേഷന്‍ വഴിയാണ് പ്രവേശനം . വാര്‍ത്താ സമ്മേളനത്തില്‍ ഫില്‍ഖ ചെയര്‍മാന്‍ അഷ്റഫ് തൂണേരി.അഡ്രസ് ഇവന്റ്സ് പ്രതിനിധി ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News