Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ലോകകപ്പിനായി ഖത്തറിലെത്തുന്ന നാട്ടുകാർക്കായി ക്രൊയേഷ്യ സ്വന്തം കപ്പലൊരുക്കുന്നു

August 23, 2022

August 23, 2022

ദോഹ : ലോകകപ്പിനായി ഖത്തറിലെത്തുന്ന നാട്ടുകാർക്ക് താമസിക്കാൻ ക്രൊയേഷ്യ ഒരുക്കുന്ന കപ്പൽ ഒക്ടോബറിൽ ദോഹയിലെത്തും.ലോകത്തിലെ ഏറ്റവും വലിയ ചതുരാകൃതിയിലുള്ള കപ്പലായ ഗോൾഡൻ ഹൊറൈസനാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.ക്രൊയേഷ്യൻ ബിസിനസ് കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്.  162 മീറ്റർ നീളവും 18.5 മീറ്റർ വീതിയുമുള്ള കപ്പൽ 1913 ൽ ആണ് നിർമിച്ചത്.

കത്താറയുടെ ഫത് അൽ ഖൈർ നൽകിയ പ്രചോദനമാണ് ഗോൾഡൻ ഹൊറൈസൻ കപ്പലിന്റെ വരവിന് പിന്നിലെന്ന് സിബിസി പ്രൊജക്ട് ഡയറക്ടർ ഒമർ സാകിറാജിക് അറിയിച്ചു.ടൂർണമെന്റിനിടെ രാജ്യത്തിന്റെ  സംസ്‌കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന്റെ പ്രചാരണവുമായി 2019ൽ കത്താറ കൾചറൽ വില്ലേജിന്റെ ഫത് അൽ ഖൈർ പരമ്പരാഗത പായ്ക്കപ്പൽ യാത്രാസംഘം ക്രൊയേഷ്യയിൽ എത്തിയിരുന്നു.

ലോകകപ്പ് കാണാൻ എത്തുന്ന ക്രൊയേഷ്യൻ ആരാധകർക്ക് ഹോട്ടൽ ഒഴിവാക്കി ദോഹയുടെ തീരത്ത് സ്വന്തം നാടിന്റെ കപ്പലിൽ തന്നെ താമസിക്കാൻ അവസരം ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News