Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തറിൽ കോവിഡ് ബാധിതരായ രണ്ടു മലയാളികൾ കൂടി മരിച്ചു 

April 16, 2021

April 16, 2021

ദോഹ : കോവിഡ് രോഗബാധിതരായ രണ്ടു മലയാളികൾ കൂടി ഖത്തറിൽ നിര്യാതനായി. കോവിഡ് ബാധിതനായി അല്‍ഖോറിൽ  ഹോം ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് പത്തനംതിട്ട പയനിമല, തെള്ളിയൂര്‍ സ്വദേശിയായ ഈപ്പന്‍ ജോണ്‍ എന്ന ബേബി(58) മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം. ക്യൂ കോണ്‍ കമ്പനിയിലെ മാന്‍പവര്‍ കോര്‍ഡിനേറ്ററായിരുന്നു.

ഭക്ഷണവുമായി ചെന്ന് വിളിച്ച് നോക്കിയെങ്കിലും മറുപടി ലഭിക്കാത്തതിനാൽ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഭാര്യ: അനി ജോണ്‍. മക്കള്‍: അഖില്‍ ജോണ്‍, നിഥിന്‍ ജോണ്‍.

കാസര്‍ഗോഡ് സ്വദേശി ആരാന്‍തൊടി മൊയ്തീന്‍കുട്ടി(54)യാണ് മരിച്ച മറ്റൊരാൾ. കഴിഞ്ഞ മാസം 29 നാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായതിനാല്‍ കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.  കഴിഞ്ഞ 25 വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായും മന്തൂബ് ആയും  ജോലികള്‍ ചെയ്ത് വരികയായിരുന്നു.

ഭാര്യ: റാബിയ. മക്കള്‍: താജുദ്ധീന്‍, അനസ്, ജാബിര്‍, നൂറ, ഹൂദ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News