Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
ഖത്തർ ചന്ദ്രിക റെസിഡന്റ് എഡിറ്റർ അഷ്‌റഫ് തൂണേരിയുടെ പിതാവ് നിര്യാതനായി,ഖബറടക്കം ഇന്ന്

September 16, 2021

September 16, 2021

ചന്ദ്രിക ഖത്തർ റസിഡന്റ് എഡിറ്റർ അഷ്‌റഫ് തൂണേരിയുടെ പിതാവും പൊതുപ്രവർത്തകനുമായിരുന്ന ചെറുവാത്ത ആലിക്കുട്ടി(72) നിര്യാതനായി.കോഴിക്കോട് നാദാപുരം തൂണേരിയിലെ മുസ്ലിംലീഗിന്റെ മുൻകാല സമുന്നത നേതാവും പൗരപ്രമുഖനുമായിരുന്നു.അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.പരേതനായ ചെറുവാത്ത മഠത്തിൽ അമ്മദാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്.

വെൽഫെയർ പാർട്ടിയുടെ നാദാപുരം മണ്ഡലം ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.സലഫി മസ്ജിദിന്റെ സ്ഥാപകനാണ്.

ഭാര്യമാർ : ഓർക്കാട്ടേരി ചെട്ടിയാംവീട്ടിൽ കുഞ്ഞാമിന,ഫാത്തിമ.മറ്റു മക്കൾ : പരേതനായ മുഹമ്മദ് അലി സിറാജ്,മുഹമ്മദ് അലി ശിഹാബ്(എച്.ആർ ഓഫീസർ,ഹമദ് മെഡിക്കൽ കോർപറേഷൻ,ഖത്തർ),സിദ്ധീഖുൽ അക്ബർ(ഹമദ് മെഡിക്കൽ കോർപറേഷൻ,ഖത്തർ) മരുമക്കൾ : സൗദമോൾ കാലിക്കടവ്,ശബീബ കുറ്റ്യാടി,ഫർസാനത്ത തലശേരി

മയ്യിത്ത് ഇന്ന് ഉച്ചക്ക് തൂണേരിയിൽ ഖബറടക്കും.


Latest Related News