Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വായടപ്പിക്കാൻ കേന്ദ്രം,മീഡിയാവൺ ചാനലിന് വീണ്ടും പൂട്ടിട്ടു

January 31, 2022

January 31, 2022

കോഴിക്കോട് : മലയാളത്തിലെ പ്രധാന വാർത്താ ചാനലുകളിലൊന്നായ മീഡിയ വണ്ണിന്റെ പ്രക്ഷേപണം കേന്ദ്രം വീണ്ടും തടഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിച്ച സമയത്തും കേന്ദ്രം ഈ ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നു. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നടപടി എന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.


അതേസമയം, വിലക്ക് ഏർപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ മീഡിയാ വണ്ണിന് ലഭ്യമാക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, അവ പൂർത്തിയായാലുടൻ പ്രേക്ഷകരിലേക്ക് തിരിച്ചെത്തുമെന്നും ചാനൽ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News