Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ സി.പി.എമ്മിലേക്കോ?നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം :കേരളത്തിലെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ കുറെ നാളുകളായി ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭ സുരേന്ദ്രൻ ബി.ജെ.പിയുടെ സംസ്ഥാന സമിതി അംഗമായ കെ.കെ സുരേന്ദ്രന്റെ ഭാര്യ കൂടിയാണ്. .ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള വിവിധ പരിപാടികളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷമായി ശോഭയെ തഴയുകയാണ്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതും ആണ്. എന്നാൽ ദേശീയ നേതൃത്വം ശോഭയോട് ആഭിമുഖ്യം പുലർത്തുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അവഗണന ഇതിന് വിലങ്ങുതടിയാകുന്നതായാണ് സൂചന.കേന്ദ്ര നേതൃത്വത്തിൽ ശോഭ പിടിമുറുക്കുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നതെന്നാണ് വിലയിരുത്തൽ.. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിസന്റ് കെ സുരേന്ദ്രൻ എന്നിവരാണ് ശോഭയുടെ വളർച്ചയെ തടയുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള ബന്ധം ഉയർച്ചകളിലേക്ക് ശോഭയെ .കൊണ്ടുപോകുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗമായി ശോഭാ സുരേന്ദ്രനെ നിയമിക്കുന്നതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായുള്ള ബന്ധം തുണയാകുമെന്ന് ആശങ്കയും സംസ്ഥാന നേതൃത്വത്തെ പിടികൂടിയിട്ടുണ്ട്. ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം ആണ് മഹിളാ രംഗത്ത് അവരെ ഉയർച്ചകളിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന നേതൃത്വത്തിന് ശോഭയോട് താൽപര്യമില്ലെങ്കിലും കേന്ദ്ര നേതൃത്വത്തിൽ ശോഭയുടെ പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ കണ്ണൂരിലെ ഒരാൾ മുഖേനയാണ് ശോഭ സി.പി.എമ്മിലേക്ക് അടുക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിൽക്കുന്ന കുടുംബ പ്രശ്‌നങ്ങളും ശോഭയുടെ മനംമാറ്റത്തിന് കാരണമായിട്ടുണ്ട്. മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ ഒ. രാജഗോപാൽ, മിസോറാം ഗവർണർ ആയിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയവർ നിരന്തരമായി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് ശോഭ വളർന്നു വരുന്നതിന് സംസ്ഥാന പ്രസിഡണ്ട്  കെ സുരേന്ദ്രൻ നേതൃത്വത്തിൽ വലിയൊരു വിഭാഗം പ്രവർത്തിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ നേതൃത്വം നൽകിയ സമരങ്ങളാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News