Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം,ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടവർ നിരവധി

July 19, 2023

July 19, 2023

അൻവർ പാലേരി
ദോഹ : ഖത്തറിൽ ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേർക്കാണ് ഇത്തരത്തിൽ വൻ തുകകൾ വരെ നഷ്ടമായത്.

ഫെയ്‌സ്ബുക്കിൽ കെ.എഫ്.സിയുടെ 50 ശതമാനം ഓഫർ വ്യാജ പരസ്യം കണ്ട് തെറ്റിദ്ധരിച്ചാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി വഞ്ചിതനായത്.ഖത്തർ കൊമേഴ്‌സ്യൽ ബാങ്കിന്റെ ക്രെഡിറ്റ കാർഡ് വഴി കെ.എഫ്.സി ഓർഡർ ചെയ്ത ഇദ്ദേഹത്തിന് മിനുറ്റുകൾക്കകം മൂന്ന് ട്രാൻസാക്ഷനിലൂടെ 9,000 ഖത്തർ റിയാലാണ് നഷ്ടമായത്.വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി ഉടൻ കാർഡ് ബ്ലോക്ക് ചെയ്‌തെങ്കിലും അപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും അന്വേഷണം പൂർത്തിയാകാൻ 121 ദിവസം കാത്തിരിക്കണമെന്നാണ് മറുപടി ലഭിച്ചതെന്ന് പരാതിക്കാരൻ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

തൃശൂർ കൊടകര സ്വദേശിയും ദോഹയിൽ അൽജാബിർ എഞ്ചിനിയറിങ് കമ്പനിയിൽ ജീവനക്കാരനുമായ ജോബ് ദേവസ്സിക്ക് നഷ്ടമായത് 15284 റിയാലാണ്.ഒ.ടി.പി ചോദിച്ച് ആരെങ്കിലും വിളിക്കുകയോ എന്തെങ്കിലും തരത്തിലുള്ള എസ്.എം.എസ് സന്ദേശങ്ങൾ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജോബ് പറയുന്നു.മൂന്നു മിനുറ്റുകൾക്കകം അഞ്ച്  ട്രാൻസാക്ഷനുകളിലൂടെയാണ് ഇത്രയും തുക നഷ്ടമായതെന്നും പണം ട്രാൻസ്ഫർ ചെയ്യുമ്പോഴുള്ള സാധാരണ സുരക്ഷാ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,ഉക്രൈൻ കറൻസിയിലൂടെ,EPICENTER K8 PETRIV എന്ന ഗേറ്റ്‌വേ വഴിയാണ് പണം നഷ്ടമായത്.

അതേസമയം,ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ഉൾപെടെ നിരവധി പേർക്ക് ഭീമമായ തുക ഇത്തരത്തിൽ  നഷ്ടപ്പെട്ടതായാണ് വിവരം.പാരാതിയുമായി ബാങ്കിനെ സമീപിച്ചാൽ അന്വേഷണം പൂർത്തിയാവാൻ സമയമെടുക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.ഏതായാലും ഇത്തരത്തിൽ വഞ്ചിതരാകുന്നവർ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെൽ,പോലീസ് എന്നിവിടങ്ങളിൽ ബാങ്കിൽ നിന്നുള്ള റഫറൻസ് സഹിതം വിശദമായ പരാതികൾ നൽകുകയും വേണം.ഇത്തരം വഞ്ചനകളിൽ കുടുങ്ങുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങളോ നിയമസഹായമോ  ആവശ്യമുണ്ടെങ്കിൽ ന്യൂസ്‌റൂമുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ള നമ്പർ : 5200 0719
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News