Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു,മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ലെന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന് നോർക്ക

June 23, 2022

June 23, 2022

തിരുവനന്തപുരം: സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ലിഫ്റ്റിന്‍റെ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം സ്വദേശി ബാബുവിന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച്  സംസ്കരിച്ചു. ഇന്നലെ രാത്രി സൗദി എയർലൈൻസിൽ കൊണ്ടുവന്ന മൃതദേഹം പുലർച്ചെ ആറേമുക്കാലിനാണ് വീട്ടിൽ എത്തിച്ചത്.  

സ്‌പോണ്‍സറില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള ചെറിയ നിയമതടസ്സം കാരണമാണ്  ബാബുവിന്റെ മൃതദേഹംവിട്ടുകിട്ടാൻ വൈകിയത്.സാധാരണ ഗതിയിൽ അതാത് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നോർകയുമായോ കേരളം സർക്കാരുമായോ ബന്ധപ്പെട്ടാണ് ഇത്തരം നിയമനടപടികൾ പൂർത്തിയാക്കാറുള്ളത്.എന്നാൽ സൗദി അറേബ്യയില്‍ മരിച്ച പിതാവിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മകൻ എബിൻ ലോക കേരള ഓപ്പണ്‍ ഫോറത്തിലെത്തി  എം എ യൂസഫലിയോട് സഹായം അഭ്യർഥിക്കുകയായിരുന്നു.11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു ജൂൺ പത്തിനാണ് മരിച്ചത്.

ഇതിനിടെ,മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ല എന്ന കാര്യം അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നില്ലെന്നും ഇത്തരത്തില്‍ സൂചിപ്പിക്കുകയോ അറിയിക്കുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട രാജ്യങ്ങളിലെ മലയാളി അസ്സോസിയേഷനുകളുമായോ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടോ മൃതദേഹം വിട്ടുകിട്ടുന്നതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കാറുണ്ടെന്നും  നോര്‍ക്കാ റൂട്സ് വിശദീകരിച്ചു.ഫെയ്‌സ്ബുക് പേജിലൂടെയാണ് നോർക്ക ഇക്കാര്യം അറിയിച്ചത്.
മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടില്‍ എത്തിക്കാമെന്ന് ഓപ്പണ്‍ ഫോറത്തില്‍ എബിന് യൂസഫലി വാക്ക് നല്‍കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News