Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഏഷ്യാനെറ്റും ട്വന്റിഫോർ ചാനലും തുറന്ന പോരിലേക്ക്,ചാനലുകൾ ചെളിവാരിയെറിഞ്ഞു ഇളിഭ്യരാവുമ്പോൾ ചോദ്യംചെയ്യപ്പെടുന്നത് മലയാളിയുടെ ക്രെഡിബിലിറ്റിയാണ്

October 06, 2021

October 06, 2021

അൻവർ പാലേരി 

ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസ് ചാനലും തമ്മിലുള്ള ശീതയുദ്ധം അതിരുവിട്ടതോടെ സ്വീകരണമുറികളെ മലിനമാക്കുന്ന ടെലിവിഷൻ ചാനലുകളിലെ അന്തിചർച്ചകൾക്കെതിരെ പ്രേക്ഷകരും പ്രതിഷേധിച്ച് തുടങ്ങി.ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ വായ്മൂടിക്കെട്ടുകയും സ്വന്തം അഭിപ്രായങ്ങൾ അടിച്ചേല്പിക്കുകയും ചെയ്യുന്ന ചില അവതാരകന്മാരുടെ അതിരുവിട്ട പെരുമാറ്റം മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകൾ തമ്മിലുള്ള ചെളിവാരിയെറിയൽ ആയതോടെ ടെലിവിഷൻ പ്രേക്ഷകർ ശരിക്കും മടുത്തിരിക്കുകയാണ്.അല്പസമയത്തേക്ക് മാത്രം സ്റ്റുഡിയോയിൽ അനുവദിച്ചു കിട്ടുന്ന അപ്രമാദിത്തം മറ്റുള്ളവരെ അപമാനിക്കാനും പരിഹസിക്കാനുമുള്ള പരമാധികാരമായി ചില അവതാരകർ ദുരുപയോഗം ചെയ്യുന്നതായാണ് പൊതുവെ ഉയരുന്ന ആക്ഷേപം.സ്ത്രീകളെയും ദളിത് വിഭാഗത്തിൽ പെട്ടവരെയും ചാനൽ ചർച്ചകളിൽ അപമാനിക്കുന്നുവെന്ന ആക്ഷേപവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ രണ്ടു ചാനലുകളും അന്തിചർച്ചകൾക്കായി തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ പരസ്പരം ഉന്നം വെച്ചുകൊണ്ടും സ്വയം വെള്ള പൂശാനുള്ള ശ്രമവുമായാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റിലെയും ട്വൻറിഫോർ ന്യൂസിലേയും രണ്ട് അവതാരകർ തമ്മിൽ അടുത്തിടെ തുടങ്ങിവെച്ച പോര് ചാനൽ ചർച്ചകളുടെ റേറ്റിങ് വർധിപ്പിക്കാൻ ചാനലുകളെ സഹായിക്കുമെങ്കിലും കേരളീയ സമൂഹത്തിന് എന്ത് ഗുണമെന്ന് ചോദിക്കുന്നവരാണ് കൂടുതലും.കേരളം അടുത്തിടെ ചർച്ച ചെയ്ത രണ്ടു വിവാദ വിഷയങ്ങളിൽ ട്വൻറിഫോർ ചാനലിലെ രണ്ട് റിപ്പോർട്ടർമാരുടെ പേരുകൾ ഉയർന്നുവന്നതോടെയാണ് അവതാരകർ തമ്മിലുള്ള ചെളിവാരിയെറിയാൽ മറനീക്കി പുറത്തുവന്നത്. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ദീപക് ധർമഠത്തിന്റെയും പുരാവസ്തുതട്ടിപ്പ് കേസിൽ ഷഹീൻ ആന്റണിയുടെയും പേരുകൾ ഏഷ്യാനെറ്റ് ബോധപൂർവം വലിച്ചിഴച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ നടത്തിയ ചർച്ചയിൽ ഷഹീൻ ആന്റണിയുടെ ഭാര്യയെ അപമാനിച്ചുവെന്നുമാണ് ട്വൻറിഫോർ ആരോപിക്കുന്നത്.ഇതിനെതിരെ ഷഹീൻ ആന്റണിയുടെ  ഭാര്യ നിയമനടപടികൾ സ്വീകരിച്ചതായാണ് വിവരം.അതേസമയം,ശബരിമല വിവാദകാലത്ത് തന്ത്രി കുടുംബത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇപ്പോൾ അറസ്റ്റിലുള്ള മോൻസന്റെ കയ്യിലെ വ്യാജ ചെമ്പുതകിടിനെ ആധികാരിക രേഖയാക്കി ട്വൻറിഫോർ ന്യൂസ് വാർത്ത നൽകിയതിനെ ഏഷ്യാനെറ്റും ചോദ്യം ചെയ്യുന്നു.രണ്ടുദിവസം മുമ്പ് ട്വൻറിഫോറിനെ ഉന്നം വെച്ച് ഏഷ്യാനെറ്റ് ഈ വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു.

ഇതിനിടെയാണ്,'അവതാരകര്‍ അതിര് വിടരുത്' എന്ന വിഷയത്തിൽ ട്വൻറിഫോർ ഏഷ്യാനെറ്റിനെയും വിനു വി ജോണിനെയും ഉന്നം വെച്ച് പ്രത്യേകം ചർച്ച സംഘടിപ്പിച്ചത്.വിനു വി ജോണിന്റെ മുന്‍ ചര്‍ച്ചകളെ ഉന്നം വെച്ചുകൊണ്ടായിരുന്നു ചർച്ച മുന്നോട്ടുപോയത്.എന്നാൽ ചർച്ച സംഘടിപ്പിച്ചവർക്ക് തന്നെ ഇരട്ട പ്രഹരം ഏല്പിക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. മുന്‍പ് ശ്രീകണ്ഠന്‍ നായര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയോട് ചോദ്യം ചോദിച്ചു ഇളിഭ്യനായ വീഡിയോയാണ് ചിലർ പങ്കുവെച്ചത്.

'ശ്രീകണ്ഠന്‍ നായര്‍ സാർ ഒരു അഭിമുഖത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയോട് പറഞ്ഞത് അദ്ദേഹത്തിന്റെ വിദേശയാത്രകളില്‍ ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പിന്നാലെയുണ്ടാകും എന്നാണ്. തന്റെ ചാനലിലെ ഒരു റിപ്പോര്‍ട്ടറുടെ ഭാര്യക്കെതിരെ ഉണ്ടായ മോശം പരാമര്‍ശം അവര്‍ക്കുണ്ടാക്കിയ മാനസിക ആഘാതത്തെക്കുറിച്ച്‌ പ്രേക്ഷകരോട് അടുത്തിടെ വിശദീകരിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള നായര്‍ സാർ തന്റെ പരാമര്‍ശങ്ങള്‍ തന്റെ അതിഥികളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാനസിക ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയെ കുറിച്ചുകൂടി ബോധവാനാകണമെന്ന് അപേക്ഷിക്കുന്നു.

മറ്റൊരിക്കല്‍, അവതാരകന്‍ അരുണ്‍ കുമാര്‍ ഒരു അഭിമുഖത്തില്‍ ഷക്കീലയോട് ചോദിച്ചത് പണത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രതവണ എന്നൊക്കെയാണ്. ഒരു സ്ത്രീയോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളാണ്. ഷക്കീല ഒരു അഭിനേത്രിയാണ്. മറ്റേതെങ്കിലും അഭിനേത്രിയോട് ഇതേ ചോദ്യം അവതാരകന്‍ ചോദിച്ചിട്ടുണ്ടോ? തന്റെ അതിഥി മോശമാണെന്ന മുന്‍ധാരണയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എന്റെ തോന്നല്‍. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യമാണെന്ന ആമുഖത്തോടെയുള്ള ആ ചോദ്യങ്ങള്‍ സ്ത്രീത്വത്തിന് എതിരായതിനാല്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. ...' ഒരു പ്രേക്ഷകന്റെ പ്രതികരണം ഇതായിരുന്നു.

അതേസമയം,ഇടതുപക്ഷ സർക്കാരിന്റെ കൊള്ളരുതായ്മകളെയും സഭയയെയും സംഘികളേയും ഒരേ രീതിയിൽ മുഖം നോക്കാതെ വിമർശിക്കുന്നതിനാൽ വിനു വി ജോണിനെതിരെ ചില മാധ്യമപ്രവർത്തകരും മത,സാമുദായിക നേതാക്കളും സംഘടിത നീക്കം നടത്തുന്നതായി ഒരു വിഭാഗം ആരോപിക്കുന്നു.വിനുവിന്റെ ഫേസ്ബുക് പേജിൽ നൂറുകണക്കിന് കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളാണ് ഇത്തരക്കാർ കമന്റുകളായി പോസ്റ്റ് ചെയ്യുന്നത്.വിനുവിനെ അപായപ്പെടുത്തുമെന്നും സ്ത്രീകളെ വിട്ട് അപമാനിക്കുമെന്നും ഭീഷണികളുണ്ട്.ചില വ്യാജ ചിത്രങ്ങളുണ്ടാക്കി അദ്ദേഹത്തെ അപമാനിക്കാൻ ചില കേന്ദ്രങ്ങൾ നടത്തിയ നീക്കം ഈയിടെ പൊളിഞ്ഞിരുന്നു.ഇത്തരം നീക്കങ്ങൾക്കെതിരെ വിനുവും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.


Latest Related News