Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ആമസോണിലെ കൊച്ചുമിടുക്കി, ദോഹയിലെ ലൈബാ അബ്ദുൽ ബാസിത്തിന് ഈ പെരുന്നാളിന് ഇരട്ടി മധുരം

July 22, 2021

July 22, 2021

ന്യൂസ്‌റൂം കൾചറൽ ഡസ്ക് 

മാഹി: ദോഹയിലെ ഒലീവിയ ഇന്റർനാഷണൽ സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനി  ലൈബ അബ്ദുൾ ബാസിതിന് ഈ ബലി പെരുന്നാൾ ഇരട്ടിമധുരമാണ് നൽകിയത്. പത്ത് വയസുകാരി കുഞ്ഞു ലൈബ എഴുതിയ ഇംഗ്ലീഷ് കഥാസമാഹാരമായ 'ഓർഡർ ഓഫ് ദി ഗാലക്സി ദിവാർ ഫോർ ദി സ്‌റ്റോളൻ ബോയ്' ലോകത്തിലെ ഒന്നാംനിര പ്രസാധകരായ ആമസോൺ പ്രസിദ്ധീകരിഛത്തിന്റെ സന്തോഷത്തിലാണ് ലൈബയും കുടുംബവും. പുസ്തക പ്രസാധനത്തിന് മുമ്പ് കഴിഞ്ഞ ദിവസം ഓൺലൈനിൽ തെളിഞ്ഞ കഥാ സംഗ്രഹത്തിന് വായനാലോകം മികച്ച സ്വീകരണം നൽകിയതും ഈ കൊച്ചുമിടുക്കിക്ക് എഴുത്തിന്റെ ലോകത്ത് തന്റേതായ ഇടം നൽകി. വായിക്കാനുള്ള വാസനയും, അക്ഷരങ്ങളോടുള്ള അഭിനവേശവും ജന്മ വാസനയായി കിട്ടിയ ലൈബ അക്ഷരങ്ങളുമായി പ്രണയത്തിലായത്‌ മുതൽ തന്റെ ആശയങ്ങൾ കടലാസിലെഴുതി വീട്ടിലെ ചുമരുകളിൽ പതിച്ചു വെക്കുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.

പിന്നിടത് ഡയറിയിലേക്കും തുടർന്ന് ലാപ്ടോപ്പിലേക്കും ചേക്കേറി.എഴുതിയ കഥകളുടേയെല്ലാം ആദ്യ വായനക്കാർ മാതാപിതാക്കൾ തന്നെ. പുതുതലമുറയിലെ കുട്ടികൾ വീഡിയോ ഗെയിമുകളിൽ ഒതുങ്ങിയപ്പോൾ ലൈബയുടെ പ്രിയപ്പെട്ട കൂട്ടുകാർ പുസ്തകങ്ങളായിരുന്നു.എഴുത്തുകാർ കൂടിയായ വല്യൂപ്പമാരായ മുഹമ്മദ് പാറക്കടവും, കെ.എം അബ്ദുൾ റഹീമും പകർന്നേകിയ വായനാശീലമാണ് ലൈബക്ക് എഴുത്തിന് ഊർജമായത്. ദോഹയിലെ ഒലീവിയ ഇന്റർനാഷണൽ സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയായ ഈ കൊച്ചു പ്രതിഭ ഖത്തറിൽ ജോലി ചെയ്യുന്ന പെരിങ്ങാടി സ്വദേശി അബ്ദുൾ ബാസിതിന്റേയും പാറക്കടവിലെ തസ്നിം മുഹമ്മദിന്റേയും മകളാണ്.

80 പേജുകളിലായി 12 അധ്യായങ്ങൾ അടങ്ങിയതാണ് പുസ്തകം. ആമസോൺ പുറത്തിററക്കിയ ഇ- ബുക്കിന് 2.99 ഡോളറും പേപ്പർ ബാക്കിന് 16.13 ഡോളറുമാണ് വില നിശ്ചയിച്ചത്. ഇന്ത്യയിൽ ഇ–ബുക്ക് 50 രൂപക്ക് ലഭ്യമാവും.


Latest Related News