Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
വിമാനക്കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്ന് ഖത്തർ സംസ്‌കൃതി 

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : അവധിക്കാലത്തെ വിമാനയാത്രാക്കൂലിയിലെ വൻ വർദ്ധന പ്രവാസികൾക്ക് താങ്ങാനാവാത്ത ബാധ്യതയായി മാറുന്നതായി ഖത്തർ സംസ്കൃതി  വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.. ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന  വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ഗൾഫ് പ്രവാസികളെയാണെന്നും സംസ്‌കൃതി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് അവധിക്കാലത്ത് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ നിരവധി ഇരട്ടിയായാണ് ഈ വർഷം കൂടിയത്. ഇതിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുള്ളത് ഖത്തറിലേക്കാണ്.

രണ്ടും മൂന്നും വർഷത്തിലൊരിക്കൽ, വിശേഷ ദിവസങ്ങൾ കുടുംബത്തോടൊപ്പം പങ്കിടാൻ നാട്ടിൽ പോകുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടേയും, കുട്ടികൾ ഉൾപ്പടെ കുടുംബമായി താമസിക്കുന്നവരുടെയും അവധിക്കാല യാത്രാബജറ്റിനെ തകിടം മറിക്കുന്നതാണ് ഈ നിരക്ക് വർധന. പെരുന്നാൾ വിഷു ഈസ്റ്റർ തുടങ്ങി നിരവധി വിശേഷാവസരങ്ങളിൽ കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പലരുടെയും അവധി തന്നെ മാറ്റിവെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.കൂടാതെ നാട്ടിലെ സ്കൂൾ അവധിക്കാലത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കും, നാട്ടിൽ നിന്നും വന്ന് അവധി കഴിഞ്ഞ് തിരികെ പോകുന്നവർക്കും ഈ നിരക്ക് വർധനവ്  വലിയ ബാധ്യതയാണെന്നും ഖത്തർ സംസ്‌കൃതി അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിൽ, വിമാന കമ്പനികളുടെ പകൽകൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ടിക്കറ്റ് നിരക്ക് വർധനവ് നേരിടാൻ  ചാർട്ടേർഡ് വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകണമെന്ന കേരള മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യം അടിയന്തരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്കൃതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News