Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സിനിമാ,സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

August 16, 2022

August 16, 2022

പത്തനംതിട്ട: സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉത്സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യില്‍ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ശ്രദ്ധേമായിരുന്നു.

നിരവധി സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവർ മക്കളാണ്.തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് എത്തിയ ഗോപിയുടെ നാട്ടുകാരിൽ നിന്നാണ് നെടുമ്പ്രം ഗോപിക്ക് സിനിമയിലേക്ക് അവസരമൊരുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News