Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
'സ്‌കൂൾ കുട്ടികൾ 'കാർഗോ ചരക്കല്ല' : ഖത്തറിലെ സ്‌കൂൾ ബസ്സിൽ മരിച്ച മിൻസാ മറിയം ജേക്കബിന്റെ അച്ഛൻ അഭിലാഷ് ചാക്കോ

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : "അന്ന് മിൻസയുടെ ജന്മദിനമായിരുന്നു.വൈകുന്നേരം പുറത്തുപോയി അവൾക്കൊരു നീല ഉടുപ്പും ഒരു ബ്ലൂ ബെറി കേക്കും വാങ്ങാൻ പദ്ധതിയിട്ടിരുന്നതാണ്.അവൾക്കിഷ്ടപ്പെട്ട നീല നിറത്തിലുള്ള ഒരു കളിപ്പാട്ടവും അവൾക്കായി വാങ്ങണമായിരുന്നു.ഏകദേശം ഉച്ചയായപ്പോൾ അവളുടെ സ്‌കൂളിൽ നിന്ന് ഒരത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞു വിളിച്ചു, അവരുടെ ശബ്ദത്തിലെ പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞിരുന്നു" -ഇക്കഴിഞ്ഞ സെപ്തംബർ 13 ന് വക്രയിലെ സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർഡൻ സ്‌കൂളിൽ ബസ്സിൽശ്വാസം മുട്ടി മരിച്ച നാലു വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ അച്ഛൻ അഭിലാഷ് ചാക്കോ വേദനയടാക്കാനാവാതെ പറയുന്നു.മകൾ കൂടെയില്ലാത്ത ഒരാഴ്ചക്ക് ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലിരുന്ന് 'ദി നാഷണൽ ന്യൂസ്'പോർട്ടലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ കുറേകൂടി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം കുട്ടികളുടെ കൃത്യമായ എണ്ണമെടുക്കാനെങ്കിലും സ്‌കൂൾ ജീവനക്കാർ  തയാറായിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു.

"ഞാൻസ്കൂളിലേക്ക് പോകുമ്പോൾ തന്നെ ഭാര്യ സൗമ്യ അവിടെ എത്തിയിരുന്നു. മിൻസയുമായി ആംബുലൻസ് സ്‌കൂൾ ഗേറ്റിന് പുറത്ത് പോകുന്നതാണ് അവൾ കണ്ടത്. ആ ചൂടുള്ള ബസിനുള്ളിലെ മിൻസയുടെ അവസാന മണിക്കൂറുകളെ കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. അവൾ ഉറക്കത്തിൽ തന്നെ മരിച്ചുകാണുമോ?അവൾ വാതിലിൽ മുട്ടി സഹായത്തിനായി കരയാൻ ശ്രമിച്ചോ?ഇനി മറ്റൊരു മാതാപിതാക്കളും ഇത്തരമൊരു ദുരന്തത്തിലൂടെ കടന്നുപോകരുത്"പിറന്നാൾ ദിനത്തിൽ കളിചിരികളോടെ തന്റെ വിരലിൽ തൂങ്ങി സ്‌കൂൾ ബസിലേക്ക് കയറിയ മകളുടെ ഓർമയിൽ അഭിലാഷ് വികാരാധീനനായി.

ബോധമറ്റ നിലയിൽ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർക്ക് അവളുടെ രക്ഷിക്കാനായില്ല.

"കുട്ടികൾ കാർഗോ ചരക്കല്ല.ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം സ്‌കൂൾ കുട്ടി മരിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല.എന്നാൽ ഇത് അവസാനത്തേതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കുട്ടികളോടുള്ള അനാസ്ഥയോയോടെയുള്ള ഈ മനോഭാവത്തിന് മകളുടെ മരണം ഒരു നിമിത്തമാകുമെങ്കിൽ എനിക്കും കുടുംബത്തിനും അത് ചെറിയ ആശ്വാസമാകും ."-അദ്ദേഹം പറഞ്ഞു.

ഖത്തറിൽ ജോലി ചെയ്യുന്ന അഭിലാഷും ഭാര്യ സൗമ്യയും മൂത്ത മകൾ മികയും മിൻസയുടെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോയിരുന്നു.കുട്ടി മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർഡൻ അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

(കടപ്പാട് : അഞ്ജനാ ശങ്കർ / ദി നാഷണൽ ന്യൂസ്)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News