Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നീതി നിഷേധങ്ങൾക്ക് നടുവിൽ എനിക്കുവേണ്ടി ഇടപെട്ട നേതാവ്,ഇങ്ങനെയൊരു ജനകീയ നേതാവ് വേറെയുണ്ടാകില്ലെന്ന് അബ്ദുൾനാസർ മദനി

July 18, 2023

July 18, 2023

ന്യൂസ്‌റൂം ബ്യുറോ
ബംഗളുരു : നീതി നിഷേധത്തിന്റെ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അബ്ദുന്നാസർ മദനി.ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്‌രിച്ചു.

കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് എന്നെ സന്ദർശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്’.മദനി ഫേസ്ബുക്കിൽ കുറിച്ചു.

മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഉമ്മൻ ചാണ്ടിക്ക് വിട!
കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു.
ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല.
എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ ശ്രീ.ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ട്.
കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടി ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദർശിച്ചിരുന്നു.
ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.
ശ്രീ.ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.
അബ്ദുന്നാസിർ മഅ്ദനി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News