Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബൂസ്റ്റർ ഡോസിനേക്കാൾ നല്ലത് ഓരോ കൊല്ലവും വാക്സിൻ എടുക്കുന്ന രീതിയാണെന്ന വാദവുമായി ഫൈസർ സി.ഇ.ഒ

January 23, 2022

January 23, 2022

കോവിഡിന്റെ മൂന്നാം തരംഗത്തെ ചെറുക്കാൻ ബൂസ്റ്റർ ഡോസുകൾ നൽകുന്ന തിരക്കിലാണ് ലോകരാജ്യങ്ങൾ. ആഫ്രിക്കയിലെ പലരാജ്യങ്ങളിലും വാക്സിനേഷൻ എങ്ങുമെത്തിയിട്ടില്ലെങ്കിലും, ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ നാലാം ഡോസിലേക്ക് കടന്നുകഴിഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച് നിർണ്ണായകമായ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് വാക്സിൻ നിർമാതാക്കളായ ഫൈസർ ഗ്രൂപ്പിന്റെ സി.ഇ.ഒ ആൽബർട്ട് ബൗള. 

കോവിഡിന് തടയിടാൻ വർഷം തോറും വാക്സിനെടുക്കുന്നതാണ് ഉചിതമെന്നാണ് ബൗളയുടെ അഭിപ്രായം. ഇസ്രായേലിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൗള തന്റെ അഭിപ്രായം പറഞ്ഞത്. വർഷത്തിൽ ഒരിക്കൽ വാക്സിനെടുക്കാൻ ആളുകൾക്ക് മടി ഉണ്ടാവില്ലെന്നും, ഓർത്തുവെക്കാൻ എളുപ്പമാണ് എന്നും ബൗള കൂട്ടിച്ചേർത്തു. ഒമിക്രോണിനെ നേരിടാൻ ഫൈസർ പ്രത്യേക വാക്സിൻ തയ്യാറാക്കുമോ എന്ന ചോദ്യത്തിന്, വാക്സിൻ ഏതാണ്ട് തയ്യാറായെന്നും, മാർച്ച്‌ മാസത്തോടെ വലിയ അളവിൽ ഈ വാക്സിൻ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബൗള പറഞ്ഞു.


Latest Related News