Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലോകകപ്പ് യോഗ്യതാ മത്സരം : പെലെയുടെ റെക്കോർഡ് ഭേദിച്ച് മെസ്സി, അർജന്റീനയ്ക്കും ബ്രസീലിനും വിജയം

September 10, 2021

September 10, 2021

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കും ബ്രസീലിനും വിജയം. കോപ്പ വിജയികളായ ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യമായി പന്ത് തട്ടാനിറങ്ങിയ അർജന്റീന മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊളീവിയയെ തകർത്തപ്പോൾ, പെറുവിനെതിരെ രണ്ട് ഗോളുകളുടെ ഏകപക്ഷീയവിജയമാണ് കാനറികൾ സ്വന്തമാക്കിയത്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക്കിന്റെ ചിറകിലേറിയാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. ഇതോടെ ലാറ്റിനമേരിക്കൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ പെലെയെ മറികടന്ന് മെസ്സി ഒന്നാമതെത്തി. എവർട്ടൻ റിബറോയും നെയ്മറുമാണ് ബ്രസിലീനായി ഗോൾവല കുലുക്കിയത്. മറ്റ് മത്സരങ്ങളിൽ കൊളംബിയ ചിലിയെയും, ഉറുഗ്വേ ഇക്വഡോറിനെയും, പരാഗ്വേ വെനസ്വേലയെയും പരാജയപ്പെടുത്തി.


Latest Related News