Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
വാക്സിനെടുക്കാത്ത ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം

December 02, 2021

December 02, 2021

ദോഹ : കോവിഡിനെതിരായ വാക്സിനേഷൻ പൂർത്തിയാക്കാത്ത ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കില്ലെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ, അതിതീവ്ര പട്ടികയിൽ ആണ് ഇന്ത്യയുടെ സ്ഥാനം എന്നതിനാലാണ് യാത്രാനുമതി നിഷേധിക്കുന്നത്. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയിൽ രാജ്യം സന്ദർശിക്കാം. രണ്ട് ദിവസത്തെ ഹോട്ടൽ കൊറന്റൈൻ ആണ് ഇവർ പൂർത്തിയാക്കേണ്ടത്.

അതേസമയം, സ്ഥിരവിസയിൽ എത്തുന്ന ഇന്ത്യക്കാർക്ക് വാക്സിൻ എടുത്തിട്ടില്ലെങ്കിലും ഖത്തറിൽ പ്രവേശിക്കാം. ഏഴ് ദിവസത്തെ നിർബന്ധിത കൊറന്റൈൻ ആണ് ഇവർ പൂർത്തിയാക്കേണ്ടത്. ഒപ്പം, ഇഹ്തിറാസ് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുകയും, 72 മണിക്കൂർ എങ്കിലും മുൻപെടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കുകയും വേണം.


Latest Related News