Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
യുണീഖ് ക്രിക്കറ്റ്‌ ലീഗ് സീസൺ 2 സമാപിച്ചു,ബർവ റോക്കേഴ്‌സും ലെജൻസ് ക്യു.ആർ.സിയും ജേതാക്കൾ

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ   

ദോഹ : ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് സംഘടിപ്പിച്ച  യുണീഖ് ക്രിക്കറ്റ്‌ ലീഗ് സീസൺ 2 ഖത്തർ എനർജി മിസയീദ് സ്റ്റേഡിയത്തിൽ സമാപിച്ചു.ഖത്തറിലെ വിവിധ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള 16 ടീമുകളിലായി 230 ൽ പരം നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ റോക്കേഴ്സ് ജേതാക്കളും ലെജൻസ് ക്യു.ആർ.സി റണ്ണർ അപ്പും ആയി.

അബ്ദുൽ ഷെഹീദിനെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുത്തു.

യുണീഖ് സ്പോർട്സ് അധ്യക്ഷൻ നിസാർ ചെറുവത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്‌ ഡോ. മോഹൻ തോമസും യുണീഖ് ഭാരവാഹികളും ചേർന്ന് വിജയികൾക്ക്  ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ യുണീഖിന്റെ പ്രവർത്തങ്ങൾ   മാതൃകാപരമാണെന്ന് ഇന്ത്യൻ അംബാസിഡർ അഭിപ്രായപ്പെട്ടു.


ടൂർണമെന്റ് വിജയകരമായി പൂർത്തികരിക്കാൻ കഴിഞ്ഞതിൽ  സന്തോഷമുണ്ടെന്നും തുടർന്നും ഇത്തരം കായികമത്സരങ്ങൾ സംഘടിപ്പിക്കുമെന്നും യുണീഖ് സ്പോർട്സ് ഭാരവാഹി അജ്മൽ ഷംസ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News