Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റഷ്യയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

March 23, 2022

March 23, 2022

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നൽകി.പുട്ടിനുമായി ചർച്ചക്ക് തയാറാണെന്നും എന്നാൽ ചർച്ച പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധമാണെന്ന് അര്‍ത്ഥമാക്കണമെന്നും  സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ അദ്ദേഹവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ തയ്യാറായിരുന്നു. ചര്‍ച്ചകളില്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു,' സെലെന്‍സ്‌കിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാനം പുനഃസ്ഥാപിക്കാന്‍ റഷ്യയുമായി സമഗ്രചര്‍ച്ച വേണമെന്ന് സെലന്‍സ്‌കി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, യുദ്ധത്തിന്റെ നഷ്ടങ്ങളില്‍നിന്ന് റഷ്യക്ക് കരകയറാന്‍ തലമുറകള്‍ കഴിയേണ്ടിവരും. ഉക്രയ്നില്‍ സ്വയംഭരണാവകാശവും നീതിയും പുനഃസ്ഥാപിക്കാനുള്ള സമയമാണിതെന്നും ശനിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

സമാധനത്തിനുള്ള മാര്‍ഗങ്ങളാണ് യുക്രെയ്ന്‍ എപ്പോഴും മുന്നോട്ടുവച്ചിട്ടുള്ളത്. സമാധാനത്തിനും സുരക്ഷയ്ക്കുമായി നീതിപൂര്‍വമായ ഇടപെടലാണ് ആഗ്രഹിക്കുന്നത്. മാനുഷിക സഹായം എത്തിക്കുന്നത് റഷ്യന്‍ സൈന്യം തടയുകയാണ്. ഇത് യുദ്ധക്കുറ്റമാണ്. നൂറുശതമാനവും ഇതിന് ഉത്തരം പറയേണ്ടിവരും സെലന്‍സ്‌കി പറഞ്ഞു.

റഷ്യയുടെ വിനാശകരമായ യുദ്ധത്തില്‍ യുക്രെയ്‌നിലെ പത്ത് ദശലക്ഷം ആളുകള്‍ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗം മേധാവി ഞായറാഴ്ച പറഞ്ഞു. 'ലോകത്തില്‍ എല്ലായിടത്തും യുദ്ധം ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്, തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍,' UNHCR മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News