Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യുദ്ധത്തിന് പിന്നാലെ കോവിഡ് വ്യാപന ഭീഷണിയും, യുക്രൈൻ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം

March 02, 2022

March 02, 2022

കീവ് : യുദ്ധത്തിന്റെ ഭീകരത ആധുനിക ലോകം ഏറെ തവണ നേരിട്ടറിഞ്ഞതാണ്. ലോകമഹായുദ്ധങ്ങൾക്ക് ശേഷവും നിരവധി തവണ പല പ്രദേശങ്ങളും യുദ്ധത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ യുക്രൈൻ നേരിടുന്നത് മറ്റൊരു യുദ്ധവുമായും താരതമ്യം ചെയ്യാനാവാത്ത പ്രതിസന്ധിയാണ്. യുദ്ധം ഉടലെടുക്കുന്നത് കോവിഡിന്റെ കാലത്താണെന്നത് തള്ളിക്കളയാവുന്ന വസ്തുതയല്ല. ലോകത്തെ പല രാജ്യങ്ങളും മാസ്ക് അടക്കമുള്ള പ്രതിരോധ ഉപാധികൾ ഉപേക്ഷിച്ചുകൊണ്ട്, കോവിഡിൽ നിന്നും പതിയെ മോചിതരായി തുടങ്ങുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി യുദ്ധമെത്തുന്നത്. 

ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം യുക്രൈനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായേക്കും. യുദ്ധക്കെടുതികൾ ഭയന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യർക്ക് സാമൂഹിക അകലമോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്. ഇത് കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നാണ് വിദഗ്ധരുടെ ആശങ്ക. ആശുപത്രികളടക്കം, കോവിഡിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ യുദ്ധത്തിൽ നശിച്ചുപോയേക്കാം എന്നതാണ് ആശങ്കാജനകമായ മറ്റൊരു വസ്തുത. യുക്രൈനിൽ കുടുങ്ങിയ ജനങ്ങൾ പ്രാണരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. രോഗവാഹകരായാണ് ഇവരെത്തുന്നതെങ്കിൽ ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ആക്കം കൂടുമെന്നും വിദഗ്ദർ നിരീക്ഷിക്കുന്നു.


Latest Related News