Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുമെന്ന് യു.എ.ഇ

August 30, 2022

August 30, 2022

ദോഹ : 2022 ഖത്തർ ഫിഫ ലോകകപ്പിൽ  പങ്കെടുക്കുന്ന ഹയ്യ കാർഡ് ഉടമകൾക്ക് ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന എൻട്രി വിസ അനുവദിക്കുമെന്ന് യു.എ.ഇ.എല്ലാ ഹയ്യ കാർഡ് ഉടമകൾക്കും വിസ ഇഷ്യു ചെയ്ത തീയതി മുതൽ 90 ദിവസത്തേക്ക് എപ്പോൾ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനും താമസിക്കാനും കഴിയും.

ഈ കാലയളവിന് ശേഷം വേണമെങ്കിൽ വിസ 90 ദിവസത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്നും യുഎഇ സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു.

വിസയുടെ സാധുതയുള്ള സമയത്ത് ഹയ്യ കാർഡ് ഉടമകൾക്ക് ഒന്നിലധികം എൻട്രികൾ അനുവദിക്കും.അതേസമയം, വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം  ഒഴിവാക്കിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ഹയ്യാ കാർഡ് ഇല്ലാതെതന്നെ നേരത്തെയുള്ള പ്രകാരം പ്രവേശനം അനുവദിക്കും.അവർക്ക് നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് യുഎഇയിൽ പ്രവേശിക്കാനും താമസിക്കാനും കഴിയും.

വിസ അപേക്ഷകൾ  2022 നവംബർ 1-മുതൽ  www.icp.gov.ae- എന്ന വെബ്‌സൈറ്റ് വഴി സ്വീകരിച്ചു തുടങ്ങും.100 യു.എ.ഇ ദിർഹമാണ് വിസയ്ക്കായി ഈടാക്കുക.ഈ നിരക്കിൽ തന്നെ ഒറ്റത്തവണയായോ പലതവണകളിലായോ പ്രവേശനം അനുവദിക്കും.

ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്കായി അപേക്ഷിക്കാമെന്ന് നേരത്തെ സൗദി അറേബ്യയും പ്രഖ്യാപിച്ചിരുന്നു.വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ സൗദിഅറേബ്യയിൽ താമസിക്കാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News