Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ടോംഗോയിൽ സുനാമി : വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി

January 16, 2022

January 16, 2022

ടോംഗോ : പസഫിക് സമുദ്രത്തിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി ടോംഗോയിൽ സുനാമി. രാജ്യത്ത് ഇന്നലെ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുനാമി ഉടലെടുത്തത്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ അപകടത്തിന്റെ വ്യാപ്തിയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നത് ആശങ്കയുളവാക്കുന്നുണ്ട്. 

ശനിയാഴ്ച്ച വൈകുന്നേരം 6:40 ഓടെയാണ് രാജ്യത്തെ ഇന്റർനെറ്റ്, ഫോൺ സംവിധാനം എന്നിവ പ്രവർത്തനരഹിതമായത്. ഒരുലക്ഷത്തിഅയ്യായിരം പേർ വസിക്കുന്ന ടോംഗോയിൽ കൂറ്റൻ തിരമാലകൾ ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാജ്യത്തിന്റെ തലസ്ഥാനമായ നുക്വലോഫയുമായി മാത്രമാണ് ആശയവിനിമയം സാധ്യമായതെന്നും, മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. അയൽ രാജ്യമായതിനാൽ ഏറെ ന്യൂസിലാന്റ് പൗരന്മാർ അധിവസിക്കുന്ന രാജ്യമാണ് ടോംഗോ.


Latest Related News