Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
'ഈ മരച്ചുവട്ടിൽ തുടങ്ങി ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു',ഗൾഫിൽ നിന്നെത്തിയ തിരൂർ സ്വദേശി സ്‌കൂൾ മുറ്റത്ത് തൂങ്ങിമരിച്ചു

September 10, 2021

September 10, 2021

തിരൂര്‍: രണ്ടുമാസം മുന്‍പ്‌ ഗള്‍ഫില്‍നിന്നെത്തിയ യുവാവ് പഠിച്ച സ്‌കൂൾ മുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍. നിറമരുതൂര്‍ കുമാരന്‍പടി മാപ്പിളപറമ്ബില്‍ സുജിന്‍ (24) ആണ് മരിച്ചത്. ഡിവൈ.എഫ്.ഐ. കുമാരന്‍പടി മുന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്ന സുജിന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സുഹൃത്തിന്റെ ബൈക്കിലെത്തി നിറമരുതൂര്‍ ഹൈസ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

രണ്ടുവര്‍ഷമായി ഇയാള്‍ ഗള്‍ഫിലായിരുന്നു. മരിക്കുംമുമ്ബ് സുഹൃത്തിനയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തില്‍ അമ്മയെ നോക്കണമെന്നും ഈ മരച്ചുവട്ടില്‍നിന്നു തുടങ്ങി അവിടെ അവസാനിപ്പിക്കുന്നുവെന്നും പറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.


Latest Related News