Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ആദിദേവിന് സൈക്കിൾ സമ്മാനിക്കാൻ ഖത്തറിലെ മൂന്ന് പ്രവാസികൾ

April 28, 2021

April 28, 2021

എടപ്പാൾ: സൈക്കിളിനായി സ്വരുകൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

നൽകിയ കപ്പൂർ ഇടപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസുകാരൻ ആദിദേവിന് പുതിയ സൈക്കിൾ വാങ്ങി നൽകാൻ ഖത്തറിലെ പ്രവാസി സുഹൃത്തുക്കൾ. ഖത്തറിൽ പ്രവാസികളായ ഫൈസൽ നടുവട്ടം, ഷെജീർ നരണിപ്പുഴ, ഖമറു കൊഴിക്കര എന്നിവർ ചേർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആദിദേവിനെ അഭിനന്ദനം അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൂന്നു സുഹൃത്തുക്കളും ചേർന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. തുടർന്ന് ഇടപ്പറമ്പ് സ്കൂളിലെ അധ്യാപകനായ ഇക്‌ബാൽ മാസ്റ്ററെ വിവരം അറിയിക്കുകയയിരുന്നു. ഇന്ന് വൈകീട്ട് 5 മണിയോടെ ആദിദേവിന് സൈക്കിൾ കൈമാറും.
ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News