Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ബൂസ്റ്റർ ഡോസ് ഈ മാസം 15 മുതൽ നൽകിത്തുടങ്ങും

September 12, 2021

September 12, 2021

ദോഹ: ഖത്തറില്‍ ഹൈ റിസ്‌ക് വിഭാഗങ്ങള്‍ക്ക് സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഗുരുതര രോഗങ്ങള്‍ മൂലം പ്രതിരോധ ശേഷി കുറഞ്ഞവര്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഇവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ എട്ടു മാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നിലവില്‍ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അതേ വാക്സിന്റെ തന്നെ മൂന്നാം ഡോസ് നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബുക്കിങ് ലഭിക്കുന്നതിന് അനുസരിച്ച്‌ ബൂസ്റ്റര്‍ ഡോസ് എടുക്കാം.


Latest Related News